മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനെജ്‌മെന്റാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകനെ 15 ദിവസത്തേക്ക് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു. കുട്ടികള്‍ ഭയപ്പാടിലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ […]
Tag: UDF
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണം; ഡൽഹി കോൺഗ്രസ്
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണമെന്ന് ഡൽഹി കോൺഗ്രസ്. ഐകകണ്‌ഠേന പ്രമേയം പാസാക്കിയതായി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഈ പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയൂ എന്ന് പ്രമേയത്തില്‍ പറയുന്നു. രാജീന്ദർ നഗർ ഉപതെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിയെന്നും അനില്‍ കുമാര്‍ പറഞ്ഞു. ദ്വിദിന നവ് സങ്കൽപ് ശിബിര്‍ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ മുതൽ നേതാക്കള്‍ […]
തൃക്കാക്കര യു.ഡി.എഫിന്റെ കോട്ട, ജനവിധി അംഗീകരിക്കുന്നു; കോടിയേരി
തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകൾ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകൾ വർദ്ധിച്ചത്. ബിജെപി വോട്ടുകൾ കുറഞ്ഞത് യുഡിഎഫിന് പോയി. ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തും. പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം തൃക്കാക്കരയിൽ ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് വാസ്തവമാണ്. ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ ജനവിധി നൽകുന്നത്. […]
കരുത്ത് തെളിയിച്ച് ഉമ തോമസ്; യുഡി എഫ് ക്യാമ്പിൽ ആഘോഷം
തൃക്കാക്കരയിൽ യുഡിഎഫ് അനുകൂല ട്രെൻഡ്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. നഗരത്തിൽ യുഡി എഫ് അനൂകൂല മുന്നേറ്റമാണ് നടക്കുന്നത്. യുഡി എഫ് ക്യാമ്പിൽ ഇതിനോടകം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചു. വോട്ടെണ്ണൽ മൂന്നാം റൗണ്ടിലെത്തുമ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവിൽ ഇരുപതിനായിരത്തോളം […]
തൃക്കാക്കര; നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും
വാശിയേറിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലമറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ സൂചനകൾ എട്ടര മണിയോടെയും അന്തിമഫലം പന്ത്രണ്ട് മണിയോടെയും അറിയാനാകും. തൃക്കാക്കരയിൽ ഇത്തവണ 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാട്ട് വോട്ടുചെയ്തത്. സ്ട്രോങ് റൂം എട്ട് മണിയോടെയാണ് തുറക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു […]
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവഗിരിയിൽ
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവഗിരിയിലെത്തി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാസമാധിയിൽ ദർശനവും പുഷ്പാർച്ചനയും നടത്തിയ ശേഷമാവും അവർ തിരികെ തൃക്കാക്കരയിലേക്ക് മടങ്ങുക. തെരഞ്ഞെടുപ്പിൽ ശിവഗിരി മഠത്തിന്റെ പിന്തുണ തേടാനാണ് സ്ഥാനാർത്ഥി എത്തിയത്. തൃക്കാക്കരയിൽ രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാവും. മന്ത്രിമാർ മതവും ജാതിയും തിരിഞ്ഞ് പ്രചാരണം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. […]
‘തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റി’; മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി മാറ്റി കോണ്‍ഗ്രസ്. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് സൗഭാഗ്യ അവസരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിലപ്പുറം അസംബന്ധമില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയും. പി.ടിയെ പോലൊരു നേതാവിന് എംഎല്‍എ അല്ലെങ്കില്‍ ജനപ്രതിനിധി എന്നതിനപ്പുറം വലിയ മാനങ്ങളുള്ള വ്യക്തിയാണ്. മുഖ്യമന്ത്രി തന്നെ പലതവണ പി ടിയെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് പി ടിയുടെ മരണത്തിന് ശേഷമുള്ള ഈ തെരഞ്ഞെടുപ്പ് […]
എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ്; വേണ്ടെന്ന് പറയാന്‍ തയ്യാറാണോ? സന്ദീപ് വാര്യര്‍
തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണെന്ന് സന്ദീപ് വാര്യർ. പോപ്പുലർ ഫ്രണ്ടിനെതിരായി നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാമെന്ന ഉറപ്പിൽ ആ വോട്ട് എൽഡിഎഫ് സ്വന്തമാക്കാൻ കരാറുറപ്പിച്ചിരിക്കുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ശ്രീനിവാസൻ കൊലക്കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടും അവരെ പ്രതികളാക്കാത്തത് തൃക്കാക്കര ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞതും തൃക്കാക്കരയെ മുന്നിൽ കണ്ടാണ്ടാണ്. എസ്ഡി പി ഐ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്താത്തതും ഈ […]
തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കും; രമേശ് ചെന്നിത്തല
തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പി ടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടുന്നവരാണ് ട്വന്റി-20. അവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും സര്‍ക്കാരിന് തിരിച്ചടി കൊടുക്കാന്‍ ട്വന്റി-20 മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്നാണ് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി […]
‘എല്‍ഡിഎഫില്‍ പ്രവര്‍ത്തനം ഒറ്റക്കെട്ടായി, യുഡിഎഫില്‍ ഏകാധിപത്യം’; വീണ്ടും വിമര്‍ശിച്ച് കെ വി തോമസ്
തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ വി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള പ്രചരണങ്ങളെ കെ […]