കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജോസ് കെ. മാണി. ബാർകോഴ വിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ്. എൽഡിഎഫിന്‍റേത് രാഷ്ട്രീയ സമരം മാത്രം. പാലാ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയാണെന്നും സീറ്റ് വിഭജനം എൽ.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി മീഡിയവണിനോട് പറഞ്ഞു പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്‍റെ ഹൃദയ വികാരമാണ്. മുന്നണി നേതൃത്വത്തിന്‍റെ തീരുമാനമായിരിക്കും അന്തിമം. കേരള കോൺഗ്രസിന്‍റെ ശക്തിയെന്ന് എല്‍.ഡി.എഫിന് അറിയാം. അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നുറപ്പാണ്. […]
Tag: UDF
പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എൻസിപി; എൻസിപിക്കായി വാതിൽ തുറന്ന് യുഡിഎഫ്
പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എൻസിപി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് പാലാ സീറ്റ് വിട്ടുനൽകാമെന്ന് എൽഡിഎഫ് ജോസ് കെ മാണിയോട് പറഞ്ഞതായാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് മാണി സി കാപ്പൻ നിലപാടിൽ ഉറച്ച് തന്നെ നിൽക്കുന്നത്. എൻസിപിയിൽ രണ്ട് പക്ഷം രൂപപ്പെട്ടിട്ടുണ്ട്. മാണി സി കാപ്പൻ പക്ഷവും, ശശീന്ദ്രൻ പക്ഷവും. എൽഡിഎഫ് വിടേണ്ടതില്ല എന്ന നിലപാടിലാണ് ശശീന്ദ്രൻ. പക്ഷേ മാണി സി കാപ്പൻ ദേശിയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് വഴങ്ങേണ്ടെന്നാണ് പവാറിന്റെ നിർദേശം. ശരത് […]
യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമം, ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമി – കോടിയേരി ബാലകൃഷ്ണൻ
യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭയിൽ യു.ഡി.എഫ് എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങൾ മൗനം പാലിച്ചു. കർഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാൻ പോലും കോൺഗ്രസ് ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാൻ സി.പി.എം പ്രചരണം നടത്തുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് […]
ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നത് സിപിഎം എന്ന് യുഡിഎഫ്
ഖുര്‍ആന്‍ കടത്ത് പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി സ്വര്‍ണക്കടത്ത് കേസ് എന്ന നിലയിലായിരിക്കും ജലീലിന് എതിരായ സമരങ്ങളെ യുഡിഎഫ് കൈകാര്യം ചെയ്യുക. കെ ടി ജലീലിനെതിരായ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി വ്യാഖ്യാനിക്കാനുള്ള സിപിഎം നീക്കത്തെ പ്രതിരോധിക്കാന്‍ യുഡിഎഫ് തീരുമാനം. ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കി സിപിഎമ്മാണ് മാറ്റുന്നതെന്ന് യുഡിഎഫ് ഉയര്‍ത്തി കാട്ടും. ഖുര്‍ആന്‍ കടത്ത് പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി സ്വര്‍ണക്കടത്ത് കേസ് എന്ന നിലയിലായിരിക്കും ജലീലിന് എതിരായ സമരങ്ങളെ യുഡിഎഫ് കൈകാര്യം ചെയ്യുക. ആര്‍എസ്എസിന്‍റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് […]
‘വേണം രാജി..’: ഏഴാം ദിവസവും പ്രതിപക്ഷ പ്രതിഷേധം
പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച എം.എല്‍.എമാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച എം.എല്‍.എമാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. ആലപ്പുഴയിലും ഇടുക്കിയിലും മലപ്പുറത്തും ലാത്തി ചാര്‍ജ് നടന്നു. ആലപ്പുഴയിൽ ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. സംഘർഷത്തിൽ അഞ്ചുപ്രവർത്തകർക്ക് പരിക്കേറ്റു. ഇടുക്കി നെടുംങ്കണ്ടത്ത് സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയും പോലീസ് ലാത്തി […]
‘രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സാധാരണക്കാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ല, പ്രതിപക്ഷത്തിന്‍റെത് സമരാഭാസം’; പിണറായി വിജയന്‍
സമരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കില്ല സമരക്കാര്‍ തന്നെ വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പിണറായി വിജയന്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സാധാരണക്കാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ലെന്നും, പരസ്യമായി എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കണക്കുകള്‍ വിശദികരിക്കുന്ന വാര്‍ത്തസമേളനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ സമരങ്ങളെ വിമര്‍ശിച്ചത്. സമരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കില്ല സമരക്കാര്‍ തന്നെ വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്ലാ പരിധിയും ലംഘിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവുന്നു. […]
‘ജോസ് പക്ഷം യുഡിഎഫ് വിട്ടു വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കും’: കോടിയേരി ബാലകൃഷ്ണൻ
യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന ജോസ് കെ മാണിയെ ഒപ്പം കൂട്ടുമെന്ന സൂചനയാണ് കോടിയേരി ബാലകൃഷ്ണൻ നൽകിയത്. യുഡിഎഫിനേയും ബിജെപിയേയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതായി ആ […]
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയിൽ നടക്കും. എൽ.ഡി.എഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫിനു വേണ്ടി ലാൽ വർഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗബലം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. എം.പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുട്ടനാട്,ചവറ മണ്ഡലങ്ങളില്‍ എം.എല്‍.എമാരില്ല. കെ.എം. ഷാജിക്കും, കാരാട്ട് റസാഖിനും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ വോട്ട് ചെയ്യാനാകില്ല. ഫലത്തില്‍ 136 വോട്ടുകളാണ് ഉള്ളത്. 69 വോട്ടുകളാണ് ജയിക്കാന്‍ ആവശ്യം. 90 എം എല്‍ എ […]
സര്‍ക്കാരിനെതിരെ യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ്
വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. നിയമസഭ ചട്ടം 63 പ്രകാരമാണ് വിഡി സതീശന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി […]
ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി
ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ടെന്നും ഉമ്മന്‍ചാണ്ടി ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ട്. ജോസ് കെ മാണിയുമായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. ഇത് വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത ഈ തീരുമാനം എടുത്തതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതായുള്ള തീരുമാനം പുറത്തുവന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് […]