ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പഞ്ചായത്തായ ഏലംകുളത്തു ഭരണം പിടിച്ച് യു.ഡി.എഫ്. 40 വർഷത്തിനു ശേഷമാണ് ഇടതുമുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണു കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടിയത്. ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ വീതമാണ് ഇരുമുന്നണികള്‍ക്കും ലഭിച്ചത്. തുടര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ സി. സുകുമാരനും സിപിഎമ്മിന്റെ അനിത പള്ളത്തുമാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും തുല്യതയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ ഹൈറുന്നീസ വൈസ് പ്രസിഡന്റായി […]
Tag: UDF
കോൺഗ്രസിന്‍റെ തോൽവി പഠിക്കാൻ കെപിസിസിയുടെ ദ്വിദിന യോഗം ജനുവരിയില്‍
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയകാര്യസമിതിയിൽ വാദിച്ച നേതൃത്വത്തിനെതിരെ ആരോപണ ശരങ്ങളുമായി കെ.പി.സി.സി അംഗങ്ങൾ. കണക്ക് നിരത്തി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകില്ലെന്ന് അംഗങ്ങൾ പറഞ്ഞു. കെ.സുധാകരനും പി.ജെ കുര്യനും നേതൃത്വത്തിനെതിരെ യോഗത്തിൽ പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി ജനുവരിയിൽ രണ്ട് ദിവസത്തെ യോഗം ചേരാനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. യോഗത്തിന് മുമ്പ് പരസ്പര കൂടിയാലോചന കഴിഞ്ഞെത്തിയ നേതാക്കൾ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയില്ലെന്ന് കണക്ക് നിരത്തി പറഞ്ഞു നോക്കി. എന്നാൽ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും രമേശ് ചെന്നിത്തലയുടെയും വാദങ്ങൾ […]
ഇടത്തോട്ടും വലത്തോട്ടും ചായാതെ വയനാട്
ഇരു പക്ഷത്തിനും പൂർണ ആധിപത്യം നൽകാതെയാണ് വയനാട് ജില്ല ഇത്തവണ വിധിയെഴുതിയത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് മുന്നേറിയപ്പോൾ, ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ഒപ്പത്തിനൊപ്പമായി. ജില്ലാ പഞ്ചായത്ത് ആര് ഭരിക്കുമെന്നാണ് ഇനിയുള്ള പ്രധാന ചർച്ചാ വിഷയം. ഡിഐസി കെ ഒപ്പമുണ്ടായിരുന്ന 2005 നു ശേഷം വയനാട് ജില്ലാപഞ്ചായത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചിരുന്നില്ല. 2015ൽ ലഭിച്ചത് അഞ്ച് സീറ്റുകൾ മാത്രം. ഇത്തവണ ഇതുമാറി. യു.ഡി.എഫിനൊപ്പമെത്തി. എട്ട് സീറ്റുകൾ നേടി തുല്യത പാലിച്ചു. നാല് ബ്ളോക്ക് പഞ്ചായത്തുകളിൽ രണ്ടിലും […]
കോൺഗ്രസ് പരസ്യമായി കാലുവാരി; പിജെ ജോസഫ്
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പി ജെ ജോസഫ് രംഗത്ത്. തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് പരസ്യമായി കാലുവാരി. വിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി തങ്ങളെ തോല്‍പ്പിച്ചുവെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്‍ച്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് തന്നെയാണ്. എന്നാല്‍ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് മേധാവിത്വം നൽകിയെന്നും പിജെ ജോസഫ് പറഞ്ഞു. മറുവശത്ത് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കി. പാലാ നഗരസഭ […]
ബിജെപിയെ പരാജയപ്പെടുത്താന്‍ എൽഡിഎഫ്–യുഡിഎഫ് വോട്ടുകച്ചവടം; കെ. സുരേന്ദ്രന്‍
എൽഡിഎഫിന്‍റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്‍റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് ജയസാധ്യത ഉളളിടങ്ങളിൽ ക്രോസ് വോട്ടിംഗ് നടന്നു. യു.ഡി.എഫിന്റെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫിനു മറിച്ചുവിറ്റു. തെരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ മാധ്യങ്ങളോട് പറഞ്ഞു. സമ്പൂര്‍ണമായ തകര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് ഉണ്ടായത്. യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളില്‍ പോലും വോട്ടിംഗ് ശതമാനം താഴേയ്ക്ക് പോയി. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ […]
നിൽക്കക്കള്ളിയില്ലാതെ സി. പി.എം എസ്.ഡി.പി.ഐയുമായി വർഗ്ഗീയ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്ന് ചെന്നിത്തല
മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നല്ല പ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് പോളിംഗ് ശതമാനം കൂടാൻ കാരണം. നിൽക്കക്കള്ളിയില്ലാതെ സി. പി.എം എസ്.ഡി.പി.ഐയുമായി വർഗ്ഗീയ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം എസ്.ഡി.പി.ഐ കൂട്ടുകെട്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. അവസരവാദത്തിന്‍റെ […]
യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തില്‍: ഉമ്മന്‍ ചാണ്ടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള ജനവികാരം അതിശക്തമാണെന്നതാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി. പറഞ്ഞ കാര്യങ്ങള്‍ക്ക് കടക വിരുദ്ധമായാണ് ഭരണം നടക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധന, പാചക വില വര്‍ധന എന്നിവയെല്ലാം ഉമ്മന്‍ ചാണ്ടി എണ്ണി പറഞ്ഞു. എന്തുചെയ്യാം എന്ന […]
എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതര്‍ ഭീഷണിയാകുന്നു
നാമനിര്‍ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതര്‍ ഭീഷണിയാകുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ ഇരുമുന്നണികൾക്കുമെതിരെ മൂന്ന് വീതം സീറ്റിങ് കൌണ്‍സിലര്‍മാരാണ് വിമതരായി രംഗത്തുള്ളത്. പ്രധാനനഗരസഭകളിലെല്ലാം യു.ഡി.എഫിന് വിമത ഭീഷണിയുണ്ട് മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ അഷറഫ് അടക്കം മൂന്ന് സിറ്റിങ് കൌണ്‍സിലരാണ് കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് വിമത ഭീഷണി ഉയര്‍ത്തുന്നത്. ഡെലീന പിൻഹിറോ, ഗ്രേസി ജോസഫ് എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ള മറ്റ് കൌണ്‍സിലര്‍മാര്‍. മുസ്ലിം ലീഗ് നേതാവ് ടി.കെ അഷ്റഫിനെക്കൂടാതെ മുസ്ലിം […]
കോടിയേരി ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മര്‍ദം ശക്തമാക്കി പ്രതിപക്ഷം
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദം ശക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് കെ.പി.എ മജീദും പറഞ്ഞു. കോടിയേരി സ്ഥാനം ഒഴിഞ്ഞെന്ന വാർത്ത എ.കെ.ജി സെൻ്ററിൽ നിന്ന് ഔദ്യോഗികമായി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾ ഒരേ സ്വരത്തിൽ ആവർത്തിച്ചു. കോടിയേരിയുടെ രാജി കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നവെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. […]
അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു
സംസ്ഥാനത്തെ അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനമുയർത്തി എം.എൽ.എമാർക്കെതിരായ നീക്കം പ്രതിരോധിക്കാനൊരുങ്ങി യു.ഡി.എഫ്. എം.സി കമറുദ്ദീന് പിന്നാലെ കൂടുതൽ യു.ഡി.എഫ് എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരായ കേസുകൾ സർക്കാർ പൊടി തട്ടിയെടുക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.ഡി.എഫ്. നീക്കം. കേന്ദ്രസർക്കാറിനെതിരെ സി.പി.എമ്മും മുഖ്യമന്ത്രിയും ഉന്നയിക്കുന്ന ആരോപണങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫും ഉന്നയിക്കുന്നത്. എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്ത നടപടിയെ ഉദാഹരണമായി യു.ഡി.എഫ് നേതാക്കൾ വിശദീകരിക്കുന്നു. കച്ചവടത്തിൽ നഷ്ടമുണ്ടായതിനെത്തുടർന്ന് നിക്ഷേപകർക്ക് പണം നൽകാത്തതാണ് സംഭവം. എന്നാൽ ഗുരുതര വകുപ്പുകൾ […]