Kerala

സർക്കാരിനെതിരെ തുടർ പ്രക്ഷോപ പരിപാടികൾ; യുഡിഎഫ് നേതൃയോഗം കൊച്ചിയിൽ

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ്. അ​​​ടു​​​ത്ത മാ​​​ർ​​​ച്ചോ​​​ടെ ന​​​ട​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഇന്ന് യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി യോ​​​ഗം ചേരും.സർക്കാരിനെതിരെ തുടർ പ്രക്ഷോപ പരിപാടികളാണ് യോഗത്തിന്റെ അജണ്ട. കൊച്ചിയിൽ ഇന്ന് ​​​രാ​​​വി​​​ലെ 10ന് ​​​പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ക​​​ള​​​മ​​​ശേ​​​രി ചാ​​​ക്കോ​​​ല​​​സ് പവലിയൻ ഇ​​​വ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വ​​​ള​​​യ​​​ൽ സ​​​മ​​​ര​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​വും […]

Kerala

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ കത്തിനില്‍ക്കെയാണ് യോഗം ചേരുന്നത്. വിഷയത്തില്‍ സുധാകരന്റെ പരസ്യ നിലപാട് ലീഗില്‍ അതൃപ്തിയുണ്ടായിരുന്നു.. ഇക്കാര്യം യോഗത്തില്‍ ലീഗ് ഉന്നയിച്ചേക്കും.ഇ പി ജയരാജന്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ നിലപാടില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതും ഘടകകക്ഷികളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം […]

Kerala

സില്‍വര്‍ ലൈന്‍ പ്രക്ഷോഭം കടുപ്പിക്കും; യുഡിഎഫ് നേതൃയോഗം ഇന്ന്

സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക.സില്‍വര്‍ ലൈന്‍ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം. കല്ലിടലിനെതിരെ നിലവിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പിഴുതെറിഞ്ഞ കല്ലുകള്‍ പുനസ്ഥാപിക്കുന്നതിന് മന്ത്രിമാര്‍ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കാര്യത്തില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടുപോകാനാകും മുന്നണി ശ്രമിക്കുക. യുഡിഎഫിന്റെ സമരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവവും യോഗത്തില്‍ ചര്‍ച്ചയാകും. […]

Kerala

നിര്‍ണായക യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും ചര്‍ച്ചയാകും

ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും ചര്‍ച്ച ചെയ്യാന്‍ നിർണായക യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാനാണ് മുന്നണിയിലെ ധാരണ. ജോസ് വിഭാഗം മുന്നണി വിട്ടാൽ എടുക്കേണ്ട നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് ഒഴിവാക്കുകയെന്ന ധാരണയിൽ തന്നെയാണ് യു.ഡി.എഫ് നേതൃത്വം. രണ്ടില ചിഹ്നം ലഭിച്ചതിന് പിന്നാലെ ജോസ് വിഭാഗം എൽ.ഡി.എഫുമായി ചർച്ചകൾ ആരംഭിച്ചതും യു.ഡി.എഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ പുറത്താക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കില്ല. സ്വന്തം നിലക്ക് […]