മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി യുഡിഎഫ് പ്രകടന പത്രിക. സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദ്ദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും. ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങള്‍ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും. മത്സ്യബന്ധ ബോട്ടുകള്‍, കെഎസ്ആര്‍ടിസി അടക്കമുള്ള […]
Tag: udf manifesto
യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന്
നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ പട്ടികയിലുണ്ടാകും. ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ തയ്യാറെടുപ്പുകളും പ്രകടനപത്രിക തയ്യാറാക്കാൻ യു.ഡി.എഫ് നടത്തിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്‍റെ വികസന നേട്ടങ്ങൾ മറികടക്കാൻ ഉതകുന്ന ന്യായ് പദ്ധതി പോലുള്ള വാഗ്ദാനങ്ങൾ പത്രികയിലുണ്ടാകും. സർക്കാരിന്‍റെ അവസാന ബജറ്റിന് രണ്ടു ദിവസം മുമ്പെ പ്രതിപക്ഷ നേതാവ് ഇതിന്‍റെ സൂചന നൽകിയിരുന്നു. […]
പാലാരിവട്ടം തിരിച്ചടിച്ചു, ‘അഴിമതിക്കെതിരെ ഒരു വോട്ട്’ ഒഴിവാക്കി യു.ഡി.എഫ് പ്രകടനപത്രിക
‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം ഒഴിവാക്കി യു.ഡി.എഫ് പ്രകടന പത്രിക. ‘പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ എന്ന പുതിയ മുദ്രാവാക്യമാണ് യു.ഡി.എഫ്. പ്രകടന പത്രികയില്‍ ഉയർത്തി പിടിക്കുന്നത്. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പത്രിക പുറത്തിറക്കിയത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുതാര്യവും സുസ്ഥിര വികസനവും മുന്നില്‍ […]