Kerala

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐഎ കോടതി

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐ എ കോടതി. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ കോടതിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ച്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു. പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങൾ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്ന നിർദേശവും സുപ്രിംകോടതി നൽകിയിരുന്നു. സുപ്രിംകോടതിയുടെ നടപടി എൻ ഐ […]

India

യു.എ.പി.എയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി

യു.എ.പി.എ കേസുകളിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാൻ കാരണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൈവെട്ട് കേസിലെ പ്രതിയുടെ ജാമ്യം ചോദ്യംചെയ്തുള്ള എൻ.ഐ.എയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. തൊടുപുഴ ന്യൂമാൻ കോളജ് പ്രൊഫസ൪ ടി ജെ ജോസഫിന്‍റെ കൈവെട്ടുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിലെ പ്രതിക്ക് നേരത്തെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള എൻ.ഐ.എയുടെ ഹരജി പരിഗണിക്കവേയാണ്, യു.എ.പി.എ കേസുകളിൽ വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാനുള്ള മതിയായ കാരണമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. […]

India National

സിദ്ദീഖ് കാപ്പനായി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി പത്രപ്രവര്‍ത്തക കൂട്ടായ്മ

ഹാഥ്റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. സിദ്ദീഖ് കാപ്പനെ കാണാൻ ഇതുവരെ അഭിഭാഷകന് അനുമതി നൽകാത്തതിനാൽ യു.പയിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെ.യു.ഡബ്യു.ജെ ചൂണ്ടിക്കാട്ടി. സിദ്ദിഖുമായി വീഡിയോ കോണ്ഫറൻസിലൂടെ സംസാരിക്കാൻ കുടുംബത്തെയോ അഭിഭാഷകനെയോ അനുവദിച്ചിട്ടില്ലെന്നും ജയിലിൽ സിദ്ധിഖിന്റെ ജീവൻ അപകടത്തിലാണെന്ന് ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. മഥുര ജയിലിലെ സാഹചര്യം അത്യന്തം ഭീതിതമാണെന്നും അക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Kerala

സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് അഭിഭാഷകന്‍; ജാമ്യംതേടി സുപ്രീംകോടതിയിലേക്ക്

ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കാത്ത മഥുര ജയിലധികൃതരുടെയും കോടതിയുടെയും നടപടി നിയമ വിരുദ്ധമെന്ന് അഭിഭാഷകൻ വിൽസ് മാത്യൂസ്. സകല നടപടിക്രമങ്ങളുടെയും ലംഘനമാണിത്. സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയിൽ ആശങ്കയുണ്ട്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ നൽകുന്ന ഹരജിയിൽ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ മീഡിയവണിനോട് പറഞ്ഞു. ഹാഥ്റസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെത്തിയ സിദ്ദിഖ് കാപ്പനെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേർക്കും […]