യൂസർ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റർ. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 19.99 ഡോളർ (പ്രതിമാസം ഏകദേശം 1,647 ഇന്ത്യൻ രൂപ, പ്രതിവർഷം 19,764 രൂപ) ഈടാക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യാൻ 90 ദിവസം അനുവദിക്കും. എല്ലാ മാസവും സബ്സ്ക്രിപ്ഷൻ പുതുക്കിയില്ലെങ്കിൽ വെരിഫിക്കേഷൻ മാർക്ക് നഷ്ടമാകും. ഇക്കാര്യത്തിൽ അവസാന തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും വെരിഫിക്കേഷൻ […]
Tag: Twitter
ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍; പിന്നാലെ സിഇഒയെയും സിഎഫ്ഒയെയും നീക്കി
44 ബില്യണ്‍ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്ന് നീക്കിയതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റെടുക്കലിന്റെ ഭാഗമായി സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്ററിന്റെ ആസ്ഥാനം മസ്‌ക് സന്ദര്‍ശിച്ചു. ട്വിറ്ററുമായി സിങ്ക് ഇന്‍ ആകാനെന്ന പേരില്‍ സിങ്കുമായാണ് എത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മസ്‌കിന്റെ മാസ് എന്‍ട്രി വൈറലുമായി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് […]
ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി. ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് വച്ചാകും ഇയാള്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നും അവകാശവാദം. ട്വിറ്ററിലൂടെയാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ പ്രമുഖൻ ആരാണെന്നതിനെക്കുറിച്ച് യാതൊന്നും വ്യക്തമാക്കിയിട്ടില്ല.
‘ധോണീ, അങ്ങുണ്ടായിരുന്നെങ്കിൽ..’; ട്വിറ്ററിൽ ട്രെൻഡിങായി മുൻ നായകൻ
ട്വിറ്ററിൽ ട്രെൻഡിങായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് എംഎസ് ധോണി ട്വിറ്ററിൽ ട്രെൻഡിങായത്. ഈ മത്സരത്തിലും സൂപ്പർ ഫോറിൽ പാകിസ്താനെതിരായ മത്സരത്തിലും ഋഷഭ് പന്തിൻ്റെ മോശം പ്രകടനങ്ങളും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് രണ്ട് റോളുകളും വർഷങ്ങളോളം നിറഞ്ഞാടിയ ധോണിയെ ആരാധകർ ഓർമിക്കുന്നത്. സംഗീതസംവിധായകൻ തമൻ അടക്കമുള്ളവർ ധോണിയെപ്പറ്റി ട്വീറ്റ് ചെയ്തു. 57 ടി-20 മത്സരങ്ങൾ കളിച്ച ഋഷഭ് […]
ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറി; എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്
ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാര്‍ അംഗീകരിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ മസ്‌കിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകന്‍ കരാറില്‍ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം. സ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും […]
ചോച്ചി അല്ല, കൊച്ചി !’ ട്വിറ്ററാറ്റിയെ ട്രോളി ശശി തരൂർ
ഭാഷ ഹിന്ദിയോ, ബംഗാളിയോ, ഗുജറാത്തിയോ ആകട്ടെ സൗത്ത് ഇന്ത്യൻ ഭക്ഷണമായ ദോശയ്ക്ക് ഇന്ത്യയിലെവിടെയും ആരാധകരേറെയാണ്. ഈ ദോശ എന്നാൽ വലിയ വിവാദത്തിലാണ് ഇപ്പോൾ. വെജിറ്റേറിയൻ ഭക്ഷണമായ ദോശ ‘മുട്ട വെള്ളം’ കൊണ്ട് തയാറാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ‘ചോച്ചി വിമാനത്താവളത്തിൽ ദോശ വേവിക്കാൻ മുട്ട വെള്ളം ഉപയോഗിക്കുന്നു. അവർ മതവിശ്വാസം വച്ച് കളിക്കുകയാണ്’ – ഇതായിരുന്നു മനീഷ് ജെയിൻ എന്ന യുവാവ് ട്വിറ്ററിൽ കുറിച്ചത്. ട്വീറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള മുഖ്യമന്ത്രി, കൊച്ചി […]
പണം തികയില്ല; ട്വിറ്റർ സ്വന്തമാക്കാൻ ഓഹരികൾ വിറ്റ് മസ്ക്….
ടെക് ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നു എന്നത്. സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്താൻ ടെസ്‌ലയുടെ ഓഹരി വിറ്റിരിക്കുകയാണ് ഇലോൺ മസ്‌ക്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് മസ്‌ക് വിറ്റത്. ഓഹരികൾ വിറ്റതിന് ശേഷം ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഇനി കൂടുതൽ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു. ധനസമാഹരണത്തിനായി വിവിധ മാർഗങ്ങൾ മസ്‌ക് തേടുന്നുണ്ട്. ട്വിറ്റർ സ്വന്തമാക്കാനായി വായ്പ സംഘടിപ്പിക്കാനും […]
‘ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ ട്വിറ്റര്‍ ഇടപെടുന്നതായി കണ്ടാല്‍…’; ഇലോണ്‍ മസ്‌കിനെതിരെ ട്വീറ്റുമായി ശശി തരൂര്‍
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തില്‍ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി ഇടപെടുകയോ ചെയ്താല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റി നടപടിയെടുക്കുമെന്നാണ് ശശി തരൂരിന്റെ പ്രസ്താവന. ഏത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം, ആര് ഏറ്റെടുത്ത് നടത്തിയാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. അവര്‍ എന്ത്, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത്. അഭിപ്രായ സ്വാതന്ത്രത്തില്‍ ട്വിറ്റര്‍ ഇടപെടുകയോ അല്ലെങ്കില്‍ വിപരീത ഇടപെടല്‍ നടത്തുകയോ […]
ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; രാഹുൽ ഗാന്ധി
ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിന്റേത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ. യൂട്യൂബ് വീഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്‍റെ നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം രാഹുലിന്‍റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ […]
ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ ഡൽഹി ഹൈക്കോടതി
ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കൃത്യവും വ്യക്തവുമായ സത്യവാങ്മൂലം സമർപ്പിക്കാൻ അവസാനമായി ഒരവസരം കൂടി കോടതി അനുവദിച്ചു. ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കിയത് സംബന്ധിച്ച് കോടതിയിൽ ഇന്നായിരുന്നു ട്വിറ്റർ സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്. നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തിയതിനു ശേഷം ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലം അടക്കം കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം. ചീഫ് കംപ്ലയൻസ് ഓഫിസറെയും ഗ്രീവൻസ് ഓഫിസറെയും കണ്ടിജൻസ് ഓഫിസറായി നിയമിച്ചതായാണ് സത്യവാങ്മൂലത്തിൽ ട്വിറ്റർ സൂചിപ്പിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ട് നോഡൽ […]