Kerala

എഎപിയോട് പിന്തുണ തേടി കെ സുധാകരൻ

ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺ​ഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല. ശത്രുക്കളുടെ വോട്ടും സ്വീകരിക്കും. എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത പ്രസ്ഥാനമാണ് സിപിഐഎം. എഎപിക്ക് പിന്തുണ നൽകാനാവുന്ന ഏറ്റവും വലിയ പ്രസ്ഥാനമാണ് കോൺ​ഗ്രസ്. കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ ഒരിക്കലും എഎപിക്ക് കഴിയില്ല. കേരളത്തിലെയും ഡൽഹിയിലെയും രാഷ്ട്രീയ സാഹചര്യം വേറെയാണെന്ന് മനസിലാക്കണം. നാലാംബദലിനുള്ള സാധ്യത […]

Kerala

ട്വന്റി-ട്വന്റി വോട്ട് സർക്കാരിനെതിരാകും, ആ ആദ്മി വോട്ട് എൻഡിഎയ്ക്ക് ലഭിക്കും; കെ സുരേന്ദ്രൻ

കേരളത്തിൽ എൻ ഡി എ മൂന്നാം ബദലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആ ആദ്മി വോട്ട് എൻ ഡി എയ്ക്ക് ലഭിക്കും. ട്വന്റി- ട്വന്റി വോട്ട് സർക്കാരിനെതിരാകും. പിസി ജോർജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്‌തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ല. ക്രൈസ്‌തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിലവർധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തൃക്കാക്കരയില്‍ […]

Kerala

ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍

ട്വന്റി-20യെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്ട്വന്റി-20ക്ക് എതിരല്ലെന്നും സുധാകരന്‍ പറഞ്ഞു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-20യുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-20യില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തുടക്കം […]

Kerala

ദീപുവിന്റെ തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതം സംഭവിച്ചു; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് 24ന്

കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം വിവരങ്ങൾ ട്വന്റിഫോറിന്. ദീപുവിനെ മരണത്തിലേക്ക് നയിച്ചത് വിവിധ കാരണങ്ങളാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ( deepu FIR report details ) ദീപുവിന്റെ തലയിൽ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ബ്രെയിൻ ഡെത്ത് നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കരൾ രോഗം മൂർഛിച്ചതും ദീപുവിന്റെ ആരോഗ്യനില വഷളാക്കി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ദിപുവിന്റെ കൊലപാതകത്തിൽ പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് എഫ്‌ഐആറിൽ […]