സിക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. തിരുവന്തപുരം ജില്ലാ ഓഫിസറുമായും കേന്ദ്രസംഘം കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തങ്ങളിൽ സംഘം തൃപ്തി അറിയിച്ചിട്ടുണ്ട്. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും കേന്ദ്ര സംഘം പരിശോധിക്കുന്നത്. നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ […]
Tag: tvm
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ജയില്‍ മാറ്റണം; കേന്ദ്രത്തിന് കത്തയച്ച് കസ്റ്റംസ്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കസ്റ്റംസ്. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മുഖേനയാണ് കസ്റ്റംസ് കേന്ദ്രത്തിന് കത്തയച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മൂന്നുപേര്‍ നിരന്തരമായി പീഡിപ്പിച്ചെന്ന മൊഴിയില്‍, പ്രതിക്ക് മാനസിക-ശാരീരിക പീഡനം ഉണ്ടാകരുതെന്നും സംരക്ഷണം ഒരുക്കണമെന്നും കോടതി ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം . ഇന്നലെ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയോടെ ചെങ്കോട്ടുകോണത്തെ വീട്ടിൽ കയറിയ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നു. പുനലൂർ സ്വദേശി വിപിനെയും കുടുംബത്തേയും അയൽവാസികളെയും ഗുണ്ടകൾ ആക്രമിച്ചു. തുടർന്ന് പൊലീസിനെ കണ്ട ഗുണ്ടാ സംഘം രക്ഷപെടാൻ ശ്രമിച്ചു. ശേഷം പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; മൂന്ന് പേർ കുഴഞ്ഞുവീണു
തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലാണ് വാക്‌സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിര. കഴിഞ്ഞ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും ഇന്നെത്തിയതാണ് തിരക്കിന് കാരണമായത്. മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ കുഴഞ്ഞുവീണു. വാക്‌സിൻ സ്വീകരിക്കാൻ നിരവധി പേരാണ് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ എത്തിയത്. സാമൂഹിക അകലം ഉൾപ്പെടെ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് വാക്‌സിനേഷൻ നടന്നത്. വാക്‌സിൻ സ്വീകരിക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് പേർ കുഴഞ്ഞുവീണു. ആംബുലൻസ് ഇല്ലാതിരുന്നതിനാൽ […]