World

വീണ്ടും ഭൂകമ്പബാധിതർക്ക് സഹായമായി റൊണാൾഡോ; ഇത്തവണ അയച്ചത് ഒരു വിമാനം നിറയെ സാധനങ്ങൾ

അൻപത്തിനായിരത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും സഹായവുമായി ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതർക്ക് അത്യാവശ്യമായി വേണ്ട ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. Cristiano Ronaldo sends aid to Turkey and […]

Gulf

തുർക്കിക്കും സിറിയക്കും കൈത്താങ്ങായി സൗദി അറേബ്യ; 48 മില്യൺ ഡോളർ പദ്ധതികളിൽ ഒപ്പുവെച്ചു

ഭൂചലനം കനത്ത നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായ ഹസ്തമേകാൻ സൗദി അറേബ്യ. 48.8 മില്യൺ ഡോളർ (ഏകദേശം 400 കോടി ഇന്ത്യൻ രൂപ) ചെലവ് വരുന്ന പദ്ധതികളിലാണ് സൗദി ഒപ്പു വെച്ചത്. സൗദി മാധ്യമമായ അൽ-ഇഖ്ബാരിയ ടിവിയാണ് ഈ പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.  ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 3,000 താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് കുരഛ്‌ഗ് ദിവസങ്ങൾക്ക് മുൻപ് സൗദി പ്രഖ്യാപിച്ചിരുന്നു. രണ്ട് രാജ്യങ്ങളിലെയും ദുരന്തബാധിതർക്ക് 100 മില്യൺ ഡോളർ സഹായം യുഎഇ നേരത്തെ തന്നെ […]

World

‘അനുജന് സംരക്ഷണമൊരുക്കി ഏഴുവയസുകാരി’; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത് സംബന്ധിച്ച വാർത്ത ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 17 മണിക്കൂറോളമാണ് കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് സഹോദരങ്ങള്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ഒടുവില്‍ രക്ഷാപ്രവര്‍ത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ […]

World

ഭൂകമ്പം; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു

ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു. ഇരുരാജ്യങ്ങളിലുമായി 7,900 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി.  വടക്കൻ സിറിയയിൽ മരണസംഖ്യ 1,900 കടന്നു തുർക്കിയിൽ പരുക്കേറ്റവരുടെ എണ്ണം 32,000 പിന്നിട്ടു. മരണ സംഖ്യ ഇനിയും കൂടുമെന്ന് തുർക്കിയുടെ ആരോഗ്യ മന്ത്രി അറിയിച്ചു. നിലം പൊത്തിയത് പതിനോരായിരത്തിലേറെ കെട്ടിടങ്ങൾ. ഇരുരാജ്യങ്ങളിലൂമായി ലക്ഷക്കണക്കിന് പേരെ ഭൂകമ്പം ബാധിച്ചു. ഇരുപത്തി അയ്യായിരത്തിലേറേപ്പേർ രക്ഷാപ്രവർത്തകർ തുർക്കിയിലെത്തി. കൊടും […]

World

മരണസംഖ്യ എട്ടിരട്ടി വരെ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ; വേദനയായി തുർക്കിയും സിറിയയും

തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തെ ദുർഘടമാക്കുന്നുണ്ട്. കൂടാതെ, ധാരാളം കെട്ടിടങ്ങൾ തകർന്നതിനാൽ രക്ഷപെടുത്തുന്നവരെ പുനരധിവസിപ്പിക്കതിൽ പ്രതിസന്ധിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘം തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.  ഭൂചലനത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്, അതിനാൽ […]