International

ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങും; ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് പരസ്യമായി ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നേരത്തെ തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നുമായിരുന്നു നിലപാട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിചിത്ര വാദങ്ങളായിരുന്നു നേരത്തെ ട്രംപ് ഉന്നയിച്ചിരുന്നത്. നിയമനടപടികളിലേക്ക് കടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ‘ തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കും അതറിയാം എന്നായിരുന്നു […]