World

ഇവാന ട്രംപ് അന്തരിച്ചു

ഫാഷൻ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുൻ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന ട്രംപ്. ‘ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്‌നേഹിക്കുന്നവരെ ഞാൻ അറിയിക്കുന്നു’- ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് മരണവാർത്ത അറിയിച്ചതിങ്ങനെ. മുൻപ് ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാൽദോവിൽ 1949 ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യൻ ജൂനിയർ നാഷ്ണൽ സ്‌കീ ടീമിന് വേണ്ടി പരിശീലനം […]

World

തന്‍റെ വാദം ശരി, വൈറസ് ചോര്‍ന്നത് ചൈനീസ് ലാബില്‍ നിന്ന്: ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്ന് പടര്‍ന്നതാണെന്ന തന്‍റെ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ചൈന, അവര്‍ മൂലം ഉണ്ടായ മരണങ്ങള്‍ക്കും നാശത്തിനും പകരമായി ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ട്രംപ് പറഞ്ഞു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. “ശത്രുവായി പറയപ്പെടുന്നവർ പോലും ഇപ്പോൾ ഞാൻ പറഞ്ഞത് ശരിവെക്കുകയാണ്. കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളുടെയും […]

International

”ഏറ്റവും മോശം പ്രസിഡന്റ്”; ട്രംപിനെ ഇകഴ്ത്തി ആകാശത്ത് ബാനറുകൾ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇകഴ്ത്തി ഫ്ലോറിഡയിലെ മാർ-എ-ലാഗോ ഗോൾഫ് റിസോർട്ടിന് മുകളിൽ സ്കൈ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. “അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റ്”, “ട്രംപ് , നിങ്ങളൊരു തോൽവിയാണ്. മോസ്കോയിലേക്ക് മടങ്ങിപ്പോകൂ” തുടങ്ങിയ വാചകങ്ങളോടെയാണ് കഴിഞ്ഞ ദിവസം ആകാശത്ത് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് മുമ്പേ തന്നെ, വിശ്രമത്തിനായി ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിനു സമീപത്തെ ദ്വീപിലേക്ക് പോവുകയായിരുന്നു. എന്നാൽ, മാർ-എ-ലാഗോ റിസോർട്ടിൽ ഉള്ള ട്രംപ് ആകാശത്ത് പ്രത്യക്ഷപ്പെട്ട […]

International World

ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ല: മൈക്ക് പെന്‍സ്

ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇംപീച്മെന്‍റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണം. ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തും. ഇരുപക്ഷത്തിന്‍റെയും സമ്മർദത്തിന് വഴങ്ങില്ല. പെന്‍സ് പറഞ്ഞു. കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചുവരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കർ നാൻസി പെലോസിക്ക് പെന്‍സ് അയച്ച കത്തിൽ എഴുതി. ഈ സമയത്ത് കൂടുതൽ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെൻസ് പറഞ്ഞു.

International

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രംപിന് അനിശ്ചിതകാല വിലക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് തലസ്ഥാനത്തെ ട്രംപ് അനുകൂലികളുടെ അക്രമത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് ‘അനിശ്ചിതകാല’ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 മണിക്കൂര്‍ നേരത്തേക്കാണ് നേരത്തെ വിലക്കുണ്ടായിരുന്നത്. ഇത് നീട്ടാന്‍ തീരുമാനിച്ചു എന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വിലക്ക് തുടരും എന്നാണ് ഫേസ്ബുക്ക് പറയുന്നത്. അതിനിടെ, ട്രംപിന്റെ തോല്‍വി […]

International

”ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും”, 2024ഓടെ അധികാരത്തിലേക്ക് മടങ്ങുമെന്ന് ട്രംപ്

2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. “വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും.” വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു. അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരിക. അതിന് മുന്നോടിയായി പരമാവധി ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് […]

International

ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരും: ബൈഡൻ

കോറോണയെ നേരിടാൻ ഡൊണാൾഡ് ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടർന്നേക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.”ഞങ്ങൾ പരസ്പരം സഹകരിച്ചിട്ടില്ലെങ്കിൽ കൂടുതൽ പേർ മരിക്കാനിടയായേക്കും” ബൈഡൻ പറഞ്ഞു. ട്രംപ് ഇലക്ഷൻ ഫലം അംഗീകരിക്കാതിരിക്കുന്നതും ഭരണക്കൈമാറ്റ പ്രക്രിയകളുമായി സഹകരിക്കാതിരിക്കുന്നതും സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം. “വാക്‌സിനേഷൻ പ്രധാനമാണ്. 300 മില്യൺ ആളുകൾക്ക് ആവശ്യാനുസരണം അത് എത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയും മറ്റ് ലോകരാജ്യങ്ങളുമായി യോജിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ട്രംപ് ഭരണകൂടം […]

International

സംപ്രേക്ഷണം നിർത്തിയും ട്രംപിനെ തിരുത്തിയും ചാനലുകൾ

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ ആദ്യ വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ച് അമേരിക്കൻ വാർത്ത ചാനലുകൾ. തെരഞ്ഞെടുപ്പിൽ തന്റെ വിജയം അട്ടിമറിക്കാൻ ഡെമോക്രറ്റുകൾ ശ്രമിക്കുന്നുവെന്നും മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. ഡെമോക്രറ്റുകൾ നിയമവിരുദ്ധമായി വ്യാജ വോട്ടുകൾ രേഖപ്പെടുത്തുകയാണെന്നും വോട്ടെണ്ണലിൽ തിരിമറി നടത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു .എന്നാൽ, പതിവ് പോലെ പ്രസിഡന്റ് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് കണ്ട മാധ്യമങ്ങൾ ഇത്തവണ ട്രംപിനെ കൈവിട്ടു. എം.എസ്.എൻ.ബി.സി, എബിസി, എൻബിസി തുടങ്ങിയ ചാനലുകളാണ് ലൈവ് സംപ്രേക്ഷണം ഇടക്ക് വെച്ച് […]

World

ജോ ബൈഡൻ ജയത്തിനരികെ; കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയിൽ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന് നിർണായക ലീഡ്. 264 ഇലക്ടറൽ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214 ഇലക്ടറൽ വോട്ടുകളാണ്. ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്‌സിൽ ബൈഡന് അപ്രതീക്ഷിത ലീഡാണ് ലഭിച്ചിരിക്കുന്നത്. നാല് സ്വിംഗ് സ്റ്റേറ്റ്‌സിന്റെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, അലാസ്‌ക, നെവാഡ എന്നിവിടങ്ങളിലെ ഫലങ്ങൾ നിർണായകമാണ്.ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപിന് നേരിയ മുൻതൂക്കമുണ്ട്. നെവാഡ […]

International

ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: തൃപ്തികരമെന്ന് ട്രംപ്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ട്രംപിന്റെ അവകാശ വാദം. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു. ഓക്സിജന്‍ സഹായം നല്‍കി വരുന്നുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് ചീഫ് ഓഫ് […]