സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലായ് 31 അർധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. കോവിഡ് പ്രതിസന്ധിക്കിടെ ട്രോളിംഗ് നിരോധനം കൂടി വന്നതോടെ കൂടുതൽ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ലോക്ക് ഡൗൺ കാരണം ഒരു മാസമായി ജോലിയില്ലാതെ ദുരിതത്തിലായിരുന്നു മത്സ്യതൊഴിലാളികൾ. അതിന് മുമ്പ് 3 മാസം കടലിൽ മത്സ്യലഭ്യത തീരെകുറവും. ട്രോളിങ് നിരോധന കാലത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിരോധനത്തിന് മുമ്പുള്ള ഒരു മാസത്തെ വരുമാനം കൊണ്ടാണ് ഇത് ചെയ്യാറ്. എന്നാൽ, നാല് മാസമായി വരുമാനം ഇല്ലാത്തതിനാൽ പണികൾ […]
Tag: trolling ban
ട്രോളിങ്ങ് നിരോധനം ജൂൺ 10 മുതൽ; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ
കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി ട്രോളിങ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയുടെ കാലമാണ്.കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി.ട്രോളിംഗ് നിരോധനത്തിന് മുൻപ് കൂട്ടിവെക്കാറുള്ള കരുതൽ ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ ഇല്ലാതായത് ദുരിതം ഇരട്ടിയാക്കും.സർക്കാർ സഹായത്തിൽ മാത്രം പ്രതീക്ഷ വെച്ച് വറുതിയുടെ കാലം നേരിടാനൊരുങ്ങുകയാണ് ഈ ജനത. കടലാണ് ഇവരുടെ ജീവശ്വാസം. ജീവിതവും സ്വപ്നങ്ങളും തന്ന കടലിനെ പക്ഷേ ലോക്ഡൌണ്‍ കാലത്ത് കരയിൽ നിന്ന് നോക്കി നിൽക്കാനെ ഇവർക്കായുള്ളു. ഇളവുകൾ […]