തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി. കേന്ദ്രസർക്കാരും എൻ.ഐ.എയും സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണകള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെ എൻ.ഐ.എ അപ്പീലിൽ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസുകളിൽ യുഎപിഎ നിലനിൽക്കുമോ എന്ന നിയമപ്രശ്‌നം നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. മറ്റൊരു സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സ്വദേശി മുഹമ്മദ് […]
Tag: Trivandrum gold smuggling case
ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല
എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. […]