Kerala

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ടെൻഡർ നടപടിയുമായി സഹകരിച്ചതിന് ശേഷം പിന്നീട് തെറ്റാണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയുമടക്കം നല്കിയ ഏഴോളം ഹരജികളാണ് ജസ്റ്റിസ് കെ. വിനോദ് […]

Kerala

ദേശസുരക്ഷ ക്ലിയറൻസ് ലഭിച്ചാൽ 45 ദിവസത്തിനകം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് കേന്ദ്രം

ഇതു സംബന്ധിച്ച് കരാർ ഒപ്പു വെക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. സ്വകാര്യ വൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് കരാർ ഒപ്പു വെക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. സ്വകാര്യ വൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം. വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവനുവദിക്കുന്നത് ലേല നടപടികളെ ബാധിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ വിമാനത്താവള നടത്തിപ്പ് […]

Kerala

വിമാനത്താവള കൈമാറ്റം, സര്‍ക്കാരിന് തിരിച്ചടി, ഹരജിയില്‍ സ്റ്റേ ഇല്ല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് വിണ്ടും പരിഗണിക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് 50 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​ന് അ​ദാ​നി​ക്ക് കൈ​മാ​റി​യ കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ നടപടിക്കള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് […]

Kerala

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സർക്കാർ ഹർജിയിൽ സ്റ്റേയില്ല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സർക്കാർഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അടിയന്തര സ്റ്റേയില്ല. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. കേസ് തീർപ്പാക്കുന്നതിന് മുൻപ് വിമാനത്താവളം കൈമാറിയത് ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഹർജി തള്ളിയ കോടതി സെപ്തംബർ ഒമ്പതിനകം കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചു. സെപ്തംബർ 15ന് ഹർജി വീണ്ടും […]

Kerala

തിരുവനന്തപുരം വിമാനത്താവളം: ക്രിമിനല്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല, ഇതാണോ മര്യാദയെന്ന് ക്ഷോഭിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിക്കാതെയാണ് വിമാനത്താവളം സ്വകാര്യവൽക്കരിച്ചതെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുണക്കുകയും ചെയ്യുകയാണെന്ന് ചെന്നിത്തല തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംയുക്ത പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിക്കാതെയാണ് വിമാനത്താവളം സ്വകാര്യവൽക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മുന്‍പരിചയമില്ലാത്ത കമ്പനിയെയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സര്‍ക്കാരിന് തിരികെ നല്‍കണമെന്നും പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊച്ചി വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും പിപിപി മോഡലില്‍ നടത്തി കേരളത്തിന് പരിചയമുണ്ട്. സംസ്ഥാനം ഏറ്റെടുത്ത ഭൂമിയുടെ […]

Kerala

തിരുവനന്തപുരം വിമാനത്താവളം: കേരളം ലേലം ഏൽപ്പിച്ചത് അദാനിയുടെ ബന്ധുവിനെ; ഫീസായി നല്‍കിയത് അരക്കോടിയിലേറെ രൂപ

ഈ ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും, കേരളം 135 രൂപയും വാഗ്ദാനം ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ലേലനടപടികളില്‍ കേരളം വിദഗ്ധോപദേശം തേടിയത് കരണ്‍ അദാനിയുടെ ഭാര്യാ പിതാവിന്‍റെ കമ്പനിയുമായി. സിറില്‍ അമർ ചന്ദ് മംഗൽദാസ് എന്ന സ്ഥാപനത്തിന് കള്‍സള്‍ട്ടന്‍സി ഇനത്തില്‍ സംസ്ഥാനം നൽകിയതാകട്ടെ 55 ലക്ഷം രൂപയിലേറെയും. കെഎസ്ഐഡിസി നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്. കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസിക്ക് പിന്‍ബലം മുഴുവല്‍ നല്‍കിയത് രണ്ട് […]

Kerala

‘വിമാനയാത്രക്കാരുടെ താത്പര്യമാണ് വലുത്, തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട’: ശശി തരൂര്‍

തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ശശി തരൂര്‍ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണച്ച് ശശി തരൂർ എംപി. സംസ്ഥാന സർക്കാർ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തിൽ പരാജയപ്പെട്ടപ്പോൾ ചോദ്യങ്ങളുന്നയിക്കുന്നു. സർക്കാരിന്റേതല്ല, വിമാനയാത്രക്കാരുടെ താൽപര്യങ്ങളാണ് വലുതെന്നും ശശി തരൂർ വ്യക്തമാക്കി. തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ അവകാശപ്പെടുന്നു. വോട്ടർമാരോട് ഒരു […]

Kerala

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും

എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്തായിരിക്കും ഉപ ഹരജി. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയേക്കും. എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്തായിരിക്കും ഉപ ഹരജി. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കത്തില്‍ […]