Kerala

മലപ്പുറത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍

ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ. പാൽ, പത്രം, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമായിരിക്കും അനുമതി. ഹോട്ടലുകളിൽ ഹോം ഡെലിവറി അനുവദിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ചരക്ക് ഗതാഗതം, പാചക വാതക വിതരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും അനുമതി. ടെലികോം, മരണാനന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ എന്നിവക്കും അനുമതിയുണ്ടാകും.

Kerala

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വ്യത്യസ്ത പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റണമെന്ന ആവശ്യം ഉയരുന്നത്. ഈ മാസം പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണം എന്ന് ആവശ്യം. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വ്യത്യസ്ത പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പരീക്ഷ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഈ വർഷത്തെ എൻജിനീയറിംഗ്, ഫാർമസി […]

Kerala

തിരുവനന്തപുരവും എറണാകുളവും സമൂഹവ്യാപനത്തിന്‍റെ വക്കില്‍; കൊച്ചിയില്‍ ട്രിപ്പിള്‍ ലോക് ഡൌണ്‍ പ്രഖ്യാപിച്ചേക്കും

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി തിരുവനന്തപുരവും എറണാകുളവും കൊവിഡ് സമൂഹവ്യാപനത്തിന്‍റെ വക്കില്‍. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി. കൊച്ചിയില്‍ വേണ്ടി വന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചേക്കും. പൂന്തുറയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്ക്. തൊട്ടടുത്ത പ്രദേശമായ പരുത്തിക്കുഴിയില്‍ രണ്ടും വള്ളക്കടവില്‍ 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നും ഇരുപതിലേറെ കേസുകള്‍ ഉണ്ടെന്നാണ് […]

Kerala

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ല : മന്ത്രി വിഎസ് സുനിൽ കുമാർ

എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും […]

Kerala

27ല്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

പ്രധാന സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന നഗരമേഖലയിലും നഗരത്തോട് ചേർന്നു കിടക്കുന്ന മണക്കാട്, പേട്ട, പൂന്തുറ എന്നിവിടങ്ങളിലുമാണ് ഇതിൽ കൂടുതൽ സമ്പർക്ക രോഗികളെന്നതും ആശങ്ക വർധിപ്പിക്കുന്നു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ‌ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും. ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് […]