രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം . നഗരസഭയും പോലീസും എക്‌സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്.ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ […]
Tag: trikkakkara
ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍
ട്വന്റി-20യെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്ട്വന്റി-20ക്ക് എതിരല്ലെന്നും സുധാകരന്‍ പറഞ്ഞു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-20യുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-20യില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തുടക്കം […]
തൃക്കാക്കരയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; 20-20 നിലംതൊടില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍
തൃക്കാക്കരയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. തൃക്കാക്കരയില്‍ ചില സോഷ്യല്‍ ഇക്വേഷന്‍സുണ്ട്. അതുകൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ട്വന്റി-ട്വന്റി ഇത്തവണ തൃക്കാക്കരയില്‍ നിലംതൊടില്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. തൃക്കാക്കര പിടിച്ചാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമായി എല്‍ഡിഎഫിന് അത് ഉയര്‍ത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് […]
തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം മതിയെന്ന് നേതൃത്വം
തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് നേതൃത്വം. എന്നാല്‍ജില്ലയിലെ നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ കെപിസിസി നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളുവെന്ന്ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സാന്നിധ്യത്തില്‍ ഇന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ചേരും. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍കെപിസിസി നേതൃത്വം ഏകപക്ഷീയമായി ശ്രമിക്കുന്നുവെന്നാരോപിച്ച് ജില്ലയിലെ മുതിര്‍ന്ന […]
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് സ്ഥാനാര്‍ത്ഥിയാകില്ല
തൃക്കാക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജ് ഉണ്ടാകില്ല. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ താക്കോല്‍ സ്വരാജിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തുകൊണ്ട്, ഇന്നലെ രൂപീകരിച്ച മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എം. സ്വരാജിനെ ചുമതലപ്പെടുത്തി.സിപിഐഎം തൃക്കാക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി എം.സ്വരാജ് പ്രവര്‍ത്തിക്കും. തൃക്കാക്കര പിടിക്കാന്‍ സിപിഐഎം ആലോചിച്ചവരില്‍ പ്രഥമ സ്ഥാനീയനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്. മത്സര രംഗത്തേക്കില്ലെന്ന് സ്വരാജ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നലെ മണ്ഡലം കമ്മിറ്റി രൂപീകരിച്ചതോടെ സ്വരാജ് മത്സരിക്കില്ലെന്ന് […]