പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികൾ വിവരം […]
Tag: TRIBES
‘വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണ്’; പ്രബോധകരമായ കന്നി പ്രസംഗവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളോടെയാണ് ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തത്. വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണെന്ന് സ്വന്തം ജീവിതം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ കന്നിപ്രസംഗം. ഈ പദവിയിലെത്താന്‍ താന്‍ നടന്നുവന്ന വഴികള്‍ 20 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ ദ്രൗപദി മുര്‍മു വിശദീകരിച്ചു. ഒഡിഷയിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ യാത്ര ആരംഭിച്ചതെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. രാജ്യം തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് […]
ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് വകുപ്പുതല റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 1035 പട്ടിക വര്‍ഗ മേഖലകളില്‍ മികച്ച സൗകര്യം 598 ഇടങ്ങളില്‍ മാത്രമെന്നാണ് കണ്ടെത്തല്‍. അതേസമയം പ്രശ്‌നപരിഹാരത്തിന് പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. 144 ഇടങ്ങള്‍ കണക്ടിവിറ്റി പൂര്‍ണമായും ഇല്ലാത്തവയും 217 മേഖലകളില്‍ സൗകര്യങ്ങള്‍ കുറവാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്നാണ് പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് പഠനം നടത്തിയത്. ആദിവാസി മേഖലകളില്‍ ടവര്‍ നിര്‍മാണത്തിന് […]