വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി. തന്റെ ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ആദിവാസി ഊരിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളിൽപ്പെട്ട 77 പേർക്കാണ് ഓണക്കോടികൾ നൽകിയത്. മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ എന്ന ജീവകാരുണ്യ സംഘടന ആദിവാസി വിഭാഗങ്ങളിലേക്ക് സഹായം എത്തിക്കാൻ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ‘പൂർവികം’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് […]
Tag: trending
1000 കോടിയുടെ വരുമാനം ലക്ഷ്യം; യാത്രക്കാരുടെ വിവരങ്ങള്‍ വിൽക്കാൻ ഐ.ആര്‍.സി.ടി.സി.
യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനം നേടാൻ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കമ്പനിയായ ഐ.ആര്‍.സി.ടി.സി. ഈ പദ്ധതിയിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര ഇടപാടിനായി യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം. ഇതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തന്നെ ഐആര്‍സിടിസിയുടെ ഓഹരി വില 5 ശതമാനത്തോളം ഉയർന്നിരിക്കുകയാണ്. ഓഹരിയൊന്നിന് 744 രൂപ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. രാജ്യത്തെ ഏക റെയില്‍വെ ടിക്കറ്റ് ബുക്കിങ് […]
രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിൻ പോർട്ടൽ വഴി …
കോവിന്‍പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതർ പറയുന്നു. ഇതിനൊപ്പം തന്നെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനവും പ്ലാറ്റ്‌ഫോമില്‍ തുടരും. […]
ലിംഗവിവേചനം കാണിച്ചെന്ന് പരാതി;15,500 വനിതകൾക്ക് ഗൂഗിൾ നഷ്ടപരിഹാരം നൽകും…
ഏറ്റവും മികച്ച ടെക്ക് കമ്പനികളിൽ ഒന്നാണ് ഗൂഗിൾ. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ ഏകദേശം 15,500 ഓളം ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 11.8 കോടി യുഎസ് ഡോളർ അതായത് ഏകദേശം 920.88 കോടി രൂപ നൽകിയാണ് ഗൂഗിള്‍ ഒത്തുതീർപ്പാക്കിയത്. ലിംഗവിവേചനം കാണിച്ചെന്ന പരാതിയിലാണ് ഈ നടപടി. വനിതകളായത് കൊണ്ട് ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്ത് വന്ന 15,500 വനിതാ […]
ചരിത്ര നിമിഷം; ഇത് ഒരുമിച്ച് വാണിജ്യ വിമാനം പറത്തുന്ന ആദ്യത്തെ അമ്മയും മകളും…
ചിലരുടെ ജീവിത കഥകൾ നമുക്ക് പ്രചോദനമാകാറില്ലേ? ചിലത് നമുക്ക് ഏറെ സന്തോഷം നൽകും. അമേരിക്കയിൽ നിന്നുള്ള അമ്മയും മകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരുമിച്ച് വാണിജ്യ വിമാനം പറത്തുന്ന ആദ്യത്തെ അമ്മയും മകളുമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ പൈലറ്റുമാർ. ക്യാപ്റ്റൻ സുസി ഗാരറ്റ് 30 വർഷത്തിലേറെയായി പൈലറ്റാണ്. അടുത്തിടെ, മകളും ഫസ്റ്റ് ഓഫീസറുമായ ഡോണ ഗാരറ്റുമായി കോക്ക്പിറ്റ് പങ്കിട്ടതാണ് ചരിത്ര നിമിഷമായിരിക്കുന്നത്. ഇരുവരും നിലവിൽ യുഎസിൽ സ്കൈ വെസ്റ്റ് എയർലൈൻസിലാണ് ജോലി ചെയ്യുന്നത്. […]
മാതൃദിനത്തിൽ അമ്മയും മകനും ഒരേ വിമാനത്തിൽ സഹപ്രവർത്തകർ; മകന്റെ വാക്കുകൾക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് അമ്മ, കയ്യടികളോടെ സ്വീകരിച്ച് യാത്രികർ…
ഇന്നലെ മാതൃദിനത്തിൽ ഇൻഡിഗോ എയർലൈൻസ് സാക്ഷ്യം വഹിച്ചത് അതുല്യമായ കുറച്ച് നിമിഷങ്ങൾക്കാണ്. കണ്ണ് നിറയ്ക്കുന്ന, ഹൃദയം നനയ്ക്കുന്ന കുറച്ച് സമയമാണ് ഓരോ യാത്രികനും സമ്മാനിച്ചത്. തന്റെ സഹപ്രവർത്തകയും അമ്മയുമായ യുവതിയ്ക്ക് ഇൻഡിഗോ കോ-പൈലറ്റ് മാതൃദിനാശംസകൾ നേരുകയായിരുന്നു. അമ്മയ്ക്ക് ഒരു പൂച്ചെണ്ട് നൽകി മകൻ യാത്രക്കാർക്ക് മുന്നിൽ നൽകിയ വികാരഭരിതമായ വാക്കുകൾക്ക് യാത്രികർ ഒന്നടങ്കം കയ്യടിച്ചു. ഇൻഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ വീഡിയോ പങ്കിട്ടത്. ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഫസ്റ്റ് ഓഫീസറായി നിയോഗിക്കപ്പെട്ടതാണ് അമൻ താക്കൂർ. കോ […]
പണം ലഭിക്കാൻ സൈക്കിൾ ചവിട്ടി യാത്ര; ഇന്ന് മുൻനിര സൈക്കിൾ ചാംപ്യൻ
ഓരോ മനുഷ്യരും വ്യത്യസ്തരാണ്. പങ്കുവെക്കാനുള്ളത് വ്യത്യസ്‍തമായ കഥകളാണ്. ചിലർ നമുക്ക് പ്രതീക്ഷയും പ്രചോദനവുമാണ്. ഇന്ന് പരിചയപ്പെടുത്തുന്നത് അങ്ങനെയൊരു യുവാവിനെയാണ്. പേര് ശ്രീനാഥ് ലക്ഷ്മികാന്ത്. കട്ടപ്പനയിൽ കുമളിറോഡിൽ ശ്രീനാഥിനെ അറിയാത്തവർ ചുരുക്കമായിരിയ്ക്കും. കാരണം ശ്രീനാഥും അദ്ദേഹത്തിന്റെ സൈക്കിളും വളരെ പ്രസിദ്ധമാണ്. കാലിൽ മോട്ടോർ ഘടിപ്പിച്ച സ്പീഡിലാണ് ശ്രീനാഥിന്റെ സൈക്കിളോട്ടം. ഈ സൈക്കിളോട്ടത്തിന് പിന്നിൽ ശ്രീനാഥിന് ഒരു കഥ തന്നെ പറയാനുണ്ട്. സൈക്കിളോട്ടമാണ് ശ്രീനാഥിന്റെ ഇഷ്ടവിനോദമെന്ന് ഇനി എടുത്തു പറയേണ്ടതില്ലല്ലോ… ചേർത്തല സ്വദേശിയാണ് ശ്രീനാഥ്. ആലപ്പുഴ ടിഡി സ്കൂളിലേയ്ക്കുള്ള യാത്രയ്ക്കായാണ് […]