നമ്മുടെ കുട്ടികൾ നല്ലൊരു സമയവും ഇന്റർനെറ്റിൽ ചെലവിടുന്നവരാണ്. പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല, സമൂഹത്തിൽ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവർ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് കുട്ടികളിലെ നെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇപ്പോൾ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് […]
Tag: trending
ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് കോൾ; ഓൺലൈൻ തട്ടിപ്പിൽ യുവതിയ്ക്ക് 8.3 ലക്ഷം രൂപ നഷ്ടപ്പെട്ടു
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓൺലൈൻ തട്ടിപ്പ് കേസുകൾ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. നിരപരാധികളെ കബളിപ്പിച്ച് അവരുടെ കയ്യിൽ നിന്ന് പണം കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ വഴികളാണ് ഉപയോഗിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി എൻസിബി, ഐപിഎസ് ഓഫീസർമാരും പൊലീസുകാരുമായൊക്കെയായി വേഷം കെട്ടിയാണ് ഇപ്പോൾ തട്ടിപ്പുകൾ നടക്കുന്നത്. സമീപകാലങ്ങളിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട് ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഗുരുഗ്രാമിൽ നിന്നുള്ള ഒരു യുവതിയ്ക്ക് ഓൺലൈൻ തട്ടിപ്പിൽ നിന്ന് 8.3 ലക്ഷം രൂപയാണ് നഷ്ടപെട്ടിരിക്കുന്നത്. യുവതിയ്ക്ക് ഒരു കൊറിയർ കമ്പനിയിൽ നിന്നും […]
വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ഇറ്റലിയിൽ വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്താണ് പുരാവസ്തു ഗവേഷകർ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് എല്ലാവരും അമ്പരന്നു. നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്ന ഈ കണ്ടെത്തിയ അവശിഷ്ടങ്ങൾ എന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകർ. നബാറ്റിയൻ ദേവതയായ ദസറയ്ക്ക് സമർപ്പിച്ചിരുന്നതാണ് ഈ ക്ഷേത്രം. കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു […]
അര്‍ജന്റീനയില്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്ക്
ലോകകപ്പ് ഫുട്ബോള്‍ വിജയത്തിനു പിന്നാലെ അര്‍ജന്റീനയില്‍ ലയണല്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്കെന്ന് റിപ്പോർട്ട്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ടാറ്റൂ ഷോപ്പുകള്‍ക്ക് മുന്നിലാണ് മെസിയുടെ ടാറ്റുവിനായുള്ള നീണ്ട ക്യൂ. അടുത്ത രണ്ടാഴ്ചത്തേക്ക് വരെയുള്ള ബുക്കിങ് ഫുൾ ആയെന്നാണ് ഷോപ്പുടമകള്‍ പറയുന്നത്. ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത് മെസ്സി കപ്പില്‍ മുത്തമിടുന്നതാണ് ചിത്രമാണ്. കപ്പിന്റെ ചിത്രവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മുഖവും പച്ച കുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. കഴിഞ്ഞ ദിവസം ടീമംഗങ്ങളായ എമിലിയാനോ മാര്‍ട്ടിനെസും എയ്ഞ്ചല്‍ ഡി […]
സക്കർബർഗിന്റെയും ഫേസ്ബുക്ക് ഫോളോവേഴ്‌സിൽ ഇടിവ് , എണ്ണം11.9 കോടിയിൽ നിന്ന് 9,995 ലേക്ക്; കാരണം തിരക്കി സോഷ്യൽ മീഡിയ
ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പ്രകാരം സോഫ്റ്റ്വെയർ ബഗ് ആയിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. മാർക്ക് സക്കർബർഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്. ഒന്നുറങ്ങി എണീറ്റപ്പോൾ മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം പകുതിയോ അതിൽ കുറവോ ആയി കുറഞ്ഞിരുന്നു. ഈ ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുഎസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് […]
“ഈ ഗോൾ പൊന്നുമകൾക്കു വേണ്ടി”; ഗോൾ നേട്ടത്തിന് ശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ
ഐഎസ്എല്ലിലെ ഗോൾ നേട്ടം മകൾക്കായി സമ്മാനിച്ച് ലൂണ. ഐഎസ്എല്‍ ഒമ്പതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ ആദ്യ ഗോൾ പിറന്നത് 72-ാം മിനിറ്റിലായിരുന്നു. മഞ്ഞപ്പടയുടെ വിശ്വസ്തൻ അഡ്രിയാന്‍ ലൂണയാണ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഗോൾ അടിച്ചത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇന്നലെ ആഘോഷത്തിമർപ്പിലായിരുന്നു. എന്നാൽ ലൂണയുടെ പ്രകടനം വ്യത്യസ്തമായിരുന്നു. കൈയില്‍ പതിപ്പിച്ച മകള്‍ ജൂലിയേറ്റയുടെ ടാറ്റുവിന് നേരെ വിരല്‍ചൂണ്ടി കണ്ണുനിറഞ്ഞാണ് അഡ്രിയാന്‍ ലൂണ പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ ആറു വയസുകാരി […]
കൂട്ടിനുള്ളിൽ കയറി ആടിനെ വിഴുങ്ങി; 80 കിലോയുള്ള പെരുമ്പാമ്പിനെ പിടികൂടി അഗ്നിശമന സേന…
ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളും വിഡിയോയുമെല്ലാം ശ്രദ്ധനേടുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും അത്തരം നിരവധി വീഡിയോകൾ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പെരുമ്പാമ്പ് ഒരു ആടിനെ ഒന്നോടെ വിഴുങ്ങുന്നതാണ് വീഡിയോ. മലേഷ്യയിലെ ജോഹർ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആടിന്റെ കൂട്ടിൽ കയറിയാണ് പെരുമ്പാമ്പ് അതിനെ അകത്താക്കിയത്. അകത്താക്കിയ ശേഷം അനങ്ങാനാകാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വീട്ടുടമ വന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് ഇവിടെയെത്തിയ അഗ്നിശമനസേനാ […]
കാത്തിരിപ്പിന് അവസാനം; ഐഫോണ്‍ 14 ഇന്ത്യയില്‍ നാളെയെത്തും, വില 79,900 രൂപ മുതൽ
ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ ആപ്പിൾ പുറത്തിറക്കിയിരുന്നു. ഇതുവരെ ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ അപ്‌ഡേറ്റാണ് ഐഫോണ്‍ 14 പ്രോ മോഡലുകൾക്ക് ഉള്ളത്. ആപ്പിളിന്റെ ഏറ്റവും കരുത്തന്മാരായ ഫോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഐഫോണ്‍ 13 പ്രോ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യക്ഷത്തിൽ വലിയ വ്യത്യാസം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും സ്‌ക്രീനിനും ക്യാമറയ്ക്കും പ്രോസസറിനും അടക്കം മാറ്റങ്ങളുമായാണ് ആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകൾ വിപണിയിൽ എത്തുന്നത്. ഇന്ത്യൻ വിപണിയിൽ എന്ന് […]
എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒൻപതര ലക്ഷം രൂപ…
എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങിയത്. സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മാത്രവുമല്ല എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. […]
മിന്നൽ വേഗത്തിൽ സുപ്രീം കോടതി; കഴിഞ്ഞ കഴിഞ്ഞ നാല് ദിവസത്തിനിടെ തീർപ്പാക്കിയത് 1,842 കേസുകൾ
കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീം കോടതി 1,842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്. മിന്നൽ വേഗത്തിലാണ് സുപ്രീം കോടതി കേസുകൾ തീർപ്പാക്കിയത്. “വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1,296 ഉം പതിവ് കാര്യങ്ങൾ 106 കേസുകളുമാണ് തീർപ്പാക്കിയത് എന്ന് കോടതി ജീവനക്കാർ എന്നെ അറിയിച്ചിട്ടുണ്ട്. കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 440 ട്രാൻസ്ഫർ ഹർജികളും കോടതി തീർപ്പാക്കി”. രാജ്യത്തെ അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്ന ബാർ […]