Kerala

ചിന്നക്കനാലില്‍ വീണ്ടും മരംകൊള്ള; റവന്യൂ ഭൂമിയില്‍ നിന്ന് ലക്ഷങ്ങളുടെ മരംമുറിച്ചുകടത്തി

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും റവന്യൂ ഭൂമിയില്‍ നിന്ന് മരംമുറിക്കല്‍. ചിന്നക്കനാലിലെ എട്ടേക്കര്‍ റവന്യൂ ഭൂമിയില്‍ നിന്ന് മുറിച്ചുകടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന തടികള്‍ വനംവകുപ്പ് പിടികൂടി. സ്വകാര്യ വ്യക്തികളുടെ പട്ടയത്തിന്റെ നമ്പര്‍ ഉപയോഗിച്ചാണ് റവന്യൂ ഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിക്കടത്താന്‍ ശ്രമിച്ചത്. 250 ലധികം വരുന്ന ഗ്രാന്‍ഡിസ് മരങ്ങളാണ് വെട്ടിക്കടത്തിയത്. chinnakkanal tree felling മുറിച്ചുകടത്താന്‍ ശ്രമിച്ച മരങ്ങള്‍ ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍വെച്ച് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് റവന്യൂ ഭൂമിയില്‍ നിന്ന് കടത്തിയ മരങ്ങളാണെന്ന് കണ്ടെത്തിയത്. […]

Kerala

പട്ടയ ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന പുതിയ ഉത്തരവിറക്കിയേക്കും

പട്ടയ ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍. വനംകൊള്ള വിവാദമായ പശ്ചാത്തലത്തില്‍ പഴയ ഉത്തരവിലെ ന്യൂനതകള്‍ പരിഹരിച്ച് ഉത്തരവിറക്കാനാണ് ആലോചന. അതേസമയം അന്വേഷണം വേഗത്തിലാക്കി പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്ന ആവശ്യം സിപിഐ സര്‍ക്കാരിന് മുന്നില്‍ വെക്കും. പട്ടയ ഭൂമിയില്‍ വച്ച് പിടിപ്പിച്ചതും സ്വമേധയാ വളര്‍ന്ന് വന്നതുമായി മരങ്ങള്‍ ഉടമസ്ഥര്‍ക്ക് തന്നെ മുറിച്ച് മാറ്റാന്‍ അനുമതി നല്‍കാനുള്ള തീരുമാനം 2017 ആഗസ്റ്റ് മാസത്തിലാണ് സര്‍ക്കാര്‍ എടുത്തത്. ഇത് പിന്നീട് കോടതിയില്‍ […]

Kerala

വട്ടകപ്പാറമലയിലെ കാട്ടുകൊള്ള തടഞ്ഞത് സത്യസന്ധരായ രണ്ട് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട വട്ടകപ്പാറമലയിലെ 300ലേറെ മരങ്ങള്‍ പാറമട ലോബി മുറിച്ച് കടത്തിയപ്പോള്‍ വകുപ്പ് വ്യത്യാസമില്ലാതെ നിരവധി ഉദ്യോഗസ്ഥരാണ് കൂട്ട് നിന്നത്. എന്നാല്‍ സബ് കളക്ടര്‍ വിനയ് ഗോയലും വില്ലേജ് ഓഫീസര്‍ മനോജ് തോമസും നടത്തിയ ഇടപെടലുകളാണ് ഈ കാട്ടുകൊള്ളയെ പുറത്തെത്തിച്ചത്. ഇരുവരും പുല‍ര്‍ത്തിയ സത്യസന്ധതയും ജനകീയ പ്രതിഷേധങ്ങളും മൂലമാണ് വട്ടകപ്പാറമല തന്നെ ഇന്നും നിലനില്‍ക്കാന്‍ കാരണം. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍. വിറക് കൊള്ളികള്‍ മുതല്‍ മരക്കുറ്റി വരെ കത്തിച്ച് ചാമ്പലാക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ച് അടിവേരുകള്‍ പിഴുതെറിഞ്ഞു. എന്നിട്ടും അതിക്രമിച്ച് കയറി […]