Kerala

ഫുട്ബോൾ കളിക്കുന്നതിനിടെ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു

ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Kerala

മരച്ചില്ല ഒടിഞ്ഞുവീണ് കായിക മേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്

സംസ്ഥാന സ്‌കൂള്‍ കായിക മത്സരം നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെ 9 40ഓടെയാണ് സംഭവമുണ്ടായത്. കാണികളും കുട്ടികളും ഇരുന്ന ഭാഗത്തേക്കാണ് മരം ഒടിഞ്ഞുവീണത്. മരച്ചില്ല ഒടിഞ്ഞുവീണ് എറണാകുളം ശാലോം എച്ച്എസിലെ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിനിയുടെ പരുക്ക് ഗുരുതരമല്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയതായും സ്ഥലം സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.