സംസ്ഥാന ട്രഷറി സോഫ്റ്റ് വെയറിൽ വീണ്ടും പിഴവ്. തിരുവനന്തപുരം കടയ്ക്കാവൂർ ട്രഷറിയിൽ സ്ഥിര നിക്ഷേപമിട്ടയാൾക്ക് ഇത് പിൻവലിച്ചപ്പോൾ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി. തിരുവനന്തപുരം ജില്ലാ ട്രഷറിയിലും വീഴ്ചയുണ്ടായി. എന്നാൽ ഡാറ്റാ എൻട്രിയിലെ പിശക് മാത്രമാണെന്നാണ് ട്രഷറി ഡയറക്ടറേറ്റിന്‍റെ വിശദീകരണം. തിരുവനന്തപുരം കടയ്ക്കാവൂർ ട്രഷറിയിലും ജില്ല ട്രഷറിയിലുമാണ് സോഫ്റ്റ് വെയർ പിഴവ് കാരണം അധിക തുക ഇടപാടുകാരുടെ അക്കൗണ്ടുകളിലെത്തിയത്. കടയ്ക്കാവൂരിൽ സ്ഥിര നിക്ഷേപമിട്ടയാൾക്ക് ഇത് പിൻവലിച്ചപ്പോൾ 1,47000 രൂപ അധികമായി അക്കൗണ്ടിലെത്തി. നിക്ഷേപത്തിന്‍റെ കാലാവധി 365 […]