ട്രഷറി തട്ടിപ്പിലെ അച്ചടക്ക നടപടി കൂട്ടത്താക്കീതിലൊതുക്കി സര്‍ക്കാര്‍. ട്രഷറി ഡയറക്ടര്‍ എ. എം ജാഫര്‍ ഉള്‍പ്പെടെ 5 പേര്‍ക്കാണ് താക്കീത്. തട്ടിപ്പ് കണ്ടെത്തിയ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ താക്കീത് ചെയ്ത നടപടി ജീവനക്കാര്‍ക്കിടയില്‍ തന്നെ അതൃപ്തിക്കിടയാക്കി. ട്രഷറി തട്ടിപ്പില്‍ ധനവകുപ്പ് നിയോഗിച്ച അന്വേഷണസമിതി ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അച്ചടക്ക നടപടി കൂട്ടത്താക്കീതിലൊതുക്കാനാണ് ധനവകുപ്പിന്‍റെ തീരുമാനം. ട്രഷറി ഡയറക്ടര്‍ എ. എം ജാഫര്‍, ട്രഷറി സേവിംഗ്സ് ബാങ്ക് ആപ്ലിക്കേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍, സംസ്ഥാന […]