ഇന്ത്യയില്‍ നിന്നുള്ള യു.എ.ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടിയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ജൂലൈ എഴ് മുതല്‍ ദുബൈ സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിരുന്നു. ഈ മാസം 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിരുന്നു. അതിനിടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേപ്പാള്‍, ശ്രീലങ്ക പോലുള്ള മൂന്നാമത് […]
Tag: travelban
ലക്ഷദ്വീപിലേക്ക് യാത്രാ നിയന്ത്രണം; ദ്വീപില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചേക്കും
ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിനായി കരട് നിയമം തയ്യാറാക്കാൻ കമ്മറ്റിയെ നിയമിച്ചു. ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ആറംഗ കമ്മറ്റി തീരുമാനമെടുക്കും. കമ്മറ്റിയുടെ ആദ്യ യോഗം അടുത്ത മാസം അഞ്ചിനുചേരും. കപ്പൽ, വിമാന സർവീസുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദ്വീപിലേക്കുള്ള പ്രവേശനാനുമതി ഇനി കവരത്തി കലക്ടറേറ്റില്‍ നിന്ന് മാത്രമായിരിക്കും. ദ്വീപിലെത്തുന്നവർ ഓരോ ആഴ്ച കൂടുമ്പോഴും പെർമിറ്റ് പുതുക്കണമെന്നും നിർദേശമുണ്ട്. അതേസമയം, ദ്വീപില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോൺഗ്രസ് എം.പി ഹൈബി ഈഡനാണ് ദ്വീപിൽ […]