Kerala

വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാഹനാപകടം ഉണ്ടായാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾ കൂട്ടിച്ചേർത്ത് പ്രീ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ കെയർ സംവിധാനവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും ഏർപ്പെടുത്തുന്നതാണ് ഗതാഗത വകുപ്പി പദ്ധതി. സംസ്ഥാനത്തെ ആംബുലൻസുകൾ ഒരു നെറ്റ്‌വർക്കിന് കീഴിൽ കൊണ്ടുവരുന്നതോടെ അപകടം സംഭവിച്ചവരെ വളരെ വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി തയ്യറാക്കുന്നത്. പദ്ധതി സംബന്ധിച്ച […]

Kerala

സ്‌കൂള്‍ ബസുകളുടെ അപകട യാത്ര ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്; മൂന്നംഗ പഠന സമിതിയെ നിയോഗിച്ചു

സ്‌കൂള്‍ബസുകളുടെ അപകടയാത്രകള്‍ ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ് .അപകടം ഒഴിവാക്കാന്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി മൂന്നംഗ പഠന സമിതിയെ ട്രാന്‍സ്‌പോര്‍ട് കമ്മീഷ്ണര്‍ നിയമിച്ചു.ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണം. മൂന്നംഗസമിതിയില്‍ കാസര്‍ഗോഡ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഡേവിസ്, കണ്ണൂര്‍ എം.വി ഐ ജഗല്‍ ലാല്‍ ,പാലാ എം.വി.ഐ ബിനോയ് എന്നിവര്‍ അംഗങ്ങളാണ്. എറണാകുളം ഇലഞ്ഞിയിലെ സെന്റ്.ഫിലോമിനാസ് പബ്ലിക്ക് സ്‌കൂളിലെ ബസ് മറിഞ്ഞുണ്ടായ അപകടം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിവരാവകാശപ്രവര്‍ത്തകന്‍ വര്‍ഗ്ഗീസ് ജോസഫ് മുഖ്യമന്ത്രി പിണറായിവിജയന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് […]

Kerala

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് ഗതാഗത വകുപ്പ്

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിന്റെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് തിരക്കിട്ട നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച പ്രത്യേക യോഗം ചേരും. അതേസമയം കെഎസ് ആർ ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെഎസ് ആർ ടി സി എം ഡിക്ക് നിർദേശം നൽകി. യൂണിയനുകളുടെ […]