വിദ്യാർത്ഥിനിയെ ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്നു. 20 വയസുകാരിയായ കോളജ് വിദ്യാർത്ഥിനി സത്യ ആണ് മരിച്ചത്. ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സത്യ. സതീഷ് എന്നയാളാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഏതാനും നാളുകളായി സതീഷ്, സത്യയെ പിന്നാലെ നടന്ന് ശല്യപ്പെടുത്താറുണ്ടായിരുന്നു. സെൻ്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇവർക്കിടയിൽ തർക്കമുണ്ടായി. ഇതേ തുടർന്നാണ് സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനു മുന്നിലേക്ക് സത്യയെ സതീഷ് തള്ളിയിട്ടത്. […]
Tag: TRAIN
അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്; ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കെ റെയിൽ
ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്, സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറും എന്ന ക്യാപ്ഷനോടെ കെ റെയിലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന പരാമർശം കഴിഞ്ഞ ദിവസം ഇ.പി ജയരാജന്‍ നടത്തിയിരുന്നു. ട്രെയിൻ യാത്രയുടെ ഗുണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ റെയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, […]
കേരള എക്സ്പ്രസ് മണിക്കൂറുകൾ ആയി പിടിച്ചിട്ടിരിക്കുന്നു; കനത്ത ചൂടിൽ വെള്ളംപോലും കിട്ടുന്നില്ലെന്ന് യാത്രക്കാർ
കേരള എക്സ്പ്രസ് മണിക്കൂറുകൾ ആയി പിടിച്ചിട്ടിരിക്കുന്നു. നെല്ലൂരിനും ഗുണ്ടൂരിനും ഇടയ്ക്കാണ് കേരള എക്സ്പ്രസ് ഇപ്പോഴുള്ളത്. ആറാം തീയതി ന്യൂഡൽഹിയിൽ നിന്ന് പോയ കേരള എക്സ്പ്രസ്സ് ആണ് നിരവധി മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നത്. കനത്ത ചൂടിൽ വെള്ളംപോലും കിട്ടുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ബുധനാഴ്ചയാണ് ട്രെയിൻ പുറപ്പെട്ടത്. കേരളത്തിൽ ഇന്ന് എത്തേണ്ട ട്രെയിൻ ആണ് പിടിച്ചിട്ടിരിക്കുന്നത്. അഞ്ച് മിനിറ്റ് ട്രെയിൻ ഓടും ശേഷം ഒരുമണിക്കൂറോളം പിടിച്ചിടും, അങ്ങനെ നാലര മണിക്കൂറാളം വൈകിയെന്ന് യാത്രക്കാർ പറയുന്നു. എന്തുകൊണ്ടാണ് വൈകുന്നതെന്ന് കൃത്യമായ വിവരം യാത്രക്കാർക്ക് […]
അഗ്നിപഥ് പദ്ധതി വേണ്ട; ട്രയ്നിന് തീവെച്ച് ഉദ്യോഗാർത്ഥികൾ, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
സൈനിക റിക്രൂട്ട്മെന്റിനായി അഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എഴ് സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോഗാർത്ഥികൾ. അഗ്നിശമന വിഭാഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര […]
ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി
നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പുനരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസ് ഭാഗികമായി നിര്‍ത്തിയത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ തുടങ്ങുന്നതിന് മുന്നോടിയാണ് നീക്കം. ഒന്‍പതെണ്ണം നാളെ പുനരാരംഭിക്കും. 30 സര്‍വീസുകളാണ് നിര്‍ത്തിവച്ചിരുന്നത്.
കോവിഡ് വ്യാപനം ശക്തമായാലും ട്രയിൻ സർവീസുകൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയിൽവെ
കോവിഡ് വ്യാപനം ശക്തമായാലും ട്രയിൻ സർവീസുകൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയിൽവെ. ലോക്ഡൗണിന് മുൻമ്പ് സർവീസ് ഉണ്ടായിരുന്ന 90 ശതമാനം ട്രയിൻ സർവീസും പുനരാരംഭിച്ചതായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി അറിയിച്ചു. ട്രയിൻ യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ആർ.പി.എഫ് പരിശോധിക്കും. വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ നിർത്തുമോ എന്ന ആശങ്കയാണ് എങ്ങും . എന്നാൽ ഒരു സർവീസും നിർത്തി ല്ലെന്ന് പാലക്കാട് ഡി.ആർ.എം അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് […]
പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല
പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മെമു, പുനലൂർ- ഗുരുവായൂർ ട്രെയിനുകൾ ഒഴിച്ചുള്ള ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്കെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും റെയില്‍വെ അറിയിച്ചു. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. ടി.ടി.ഇമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന […]
ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിയുമായി റെയിൽവേ
കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിയുമായി റെയിൽവേ. ഇതനുസരിച്ച് കേരളത്തിലെയും നിരവധി സ്റ്റോപ്പുകൾ ഒഴിവാക്കാൻ തീരുമാനമായി. കേരള എക്‌സ്പ്രസ്, നേത്രാവതി, ശബരി, ജയന്തിജനത, ഐലൻഡ്, കൊച്ചുവേളി- മൈസുരു, ഏറനാട്, ഇൻറർസിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങി ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് ഒഴിവാക്കിയത്. ട്രെയിനുകളുടെ ഒഴിവാക്കിയ സ്‌റ്റോപ്പുകൾ 12625 /12626 തിരുവനന്തപുരം- ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം) 16345/16346 തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സ് (വർക്കല […]