ഇന്ന് രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. വിവിധ ട്രെയിനുകൾ വൈടി ഓടും. ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകുമെന്നാണ് അറിയിപ്പ്. നാഗർകോവിൽ നിന്നും ഇന്ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂർ വൈകി) പുറപ്പെടും. ഇന്ന് രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂർ 10 […]
Tag: train cancelled
പ്രതികൂല കാലാവസ്ഥ; ഇന്നും ട്രെയിനുകള്‍ റദ്ദാക്കി
പ്രതികൂല കാലാവസ്ഥ കാരണം ഇന്നും കേരളത്തില്‍ നിന്നുമുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഇന്ന് സര്‍വീസ് നടത്തില്ല. നാഗര്‍കോവില്‍-തിരുവനന്തപുരം പ്രതിദിന സര്‍വീസ് റദ്ദാക്കി. തിരുച്ചി-തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുനലൂര്‍-മധുര എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുക തിരുനെല്‍വേലിയില്‍ നിന്നാണ്. ഐലന്റ് എക്‌സ്പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്തുനിന്നുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെയും ഇന്നുമായി റെയില്‍ വേ റദ്ദുചെയ്തത്.
കനത്ത മഴയും മണ്ണിടിച്ചിലും; വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
കനത്ത മഴയും മണ്ണിടിച്ചിലും മൂലം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറും അനന്തപുരി ഐലന്‍ഡ് എക്‌സ്പ്രസും റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും. മഴയെ തുടര്‍ന്ന് പാറശ്ശാലയിലും ഇരണിയിലും റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. പാറശ്ശാല ഓഫിസിനുസമീപത്തെ റെയില്‍വേ ട്രാക്കിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കന്യാകുമാരി നാഗര്‍കോവില്‍ റൂട്ടില്‍ റെയില്‍ പാളത്തില്‍ വെള്ളം കയറി. പത്തോളം ട്രെയിനുകള്‍ ഭാഗകമായി റദ്ദാക്കിയിട്ടുണ്ട്. കന്യാകുമാരി ബംഗളുരു ഐലന്‍ഡ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം […]