വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു സ്ത്രീ മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. 63 വയസായിരുന്നു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അമൃത്സര്‍ -കൊച്ചുവേളി എക്‌സ്പ്രസ് ആണ് ഇടിച്ചത്. ട്രെയിന് വര്‍ക്കല സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.
Tag: Train Accident
ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; 26 മരണം
ഗ്രീക്ക് നഗരമായ ലാരിസയ്ക്ക് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.85ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടാണ് സെന്‍ട്രല്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 350 യാത്രക്കാരുമായി പോയ ട്രെയിന്‍ ചരക്കുട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പതിനേഴോളം അഗ്നിശമനാ സംഘങ്ങളെത്തിയാണ് തീഅണച്ചത്. അപകടത്തെ തുടര്‍ന്ന് രണ്ടുട്രെയിനുകളിലും തീപിടിച്ചു. പരുക്കേറ്റ നാല്‍പതോളം യാത്രക്കാരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ട്രെയിനിലുണ്ടായിരുന്ന 250ലേറെ പേരെ ബസുകളില്‍ തെസ്സലോനിക്കിയിലേക്കും എത്തിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അപകടമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.
ട്രെയിനിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ഇറങ്ങാൻ ശ്രമിച്ചു; തൃശൂരിൽ രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം
ട്രെയിനിൽ നിന്ന് വീണ് രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. തൃശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ, സജ്ഞയ് എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ കയറിയത്.
വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു
വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചേർത്തല സ്വദേശി സൂര്യക്കാണ് അപകടമുണ്ടായത്. ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എസ്‌പ്രെസ്സിൽ നിന്നുമാണ് പെൺകുട്ടി തെറിച്ചു വീണത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് സൂര്യ. സൂര്യയെ ഗുരുതര പരിക്കുകളോടെ ഗുരുതര പരുക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റെയിൽവേ ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു
ചാലക്കുടി റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു. ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ സ്ത്രീകളിൽ ഒരാൾ മരിച്ചു. ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ് ആശുപത്രിയിലാണ്. ട്രെയിൻ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.two ladies fell into chalakkudy canal രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വി.ആര്‍.പുരത്ത് റോഡില്‍ വെള്ളക്കെട്ടായതിനാലാണ് ഇവർ ട്രാക്കിലൂടെ നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.വെള്ളത്തിൽ വീണ ഫൗസിയയെ നാട്ടുകാർ രക്ഷപ്പെടുത്തി.