Uncategorized

ഡല്‍ഹി ശാന്തം; ഇന്ന് കർഷക സംഘടനകൾ യോഗം ചേരും

കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. കർഷകരുടെ ട്രാക്ടർ പരേഡ് ഐടിഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിന്നപ്പോൾ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐടിഒ പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. കർഷകരിൽ ഒരാൾ ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി. കർഷക സംഘടനാ നേതാക്കളുടെ അഭ്യർഥന മാനിച്ച് കർഷകർ […]

India

ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യു.പി സര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലി പങ്കെടുക്കുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് ഉത്തര്‍ പ്രദേശ് സർക്കാർ നിർദേശം. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസർമാർക്കാണ് സർക്കാർ നിർദേശം നൽകിയത്. ഇതിനെ തുടര്‍ന്ന് നഗരങ്ങളിൽ ഗതാഗതം മുടക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു. ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പോലീസ് നിര്‍ദേശിച്ചു. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു […]

India National

സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ; ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല

കേന്ദ്രസർക്കാരുമായുള്ള ഒന്‍പതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. 17ന് കൂടുതൽ സമര പ്രഖ്യാപനങ്ങൾ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ച ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും കർഷക സംഘടനകൾ ആവർത്തിച്ചു. റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കർഷരുടെ മറുപടി. ഭേദഗതികളിൽ ചർച്ചയാകാമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ നിർദേശം കർഷകർ ഇന്നലെ തള്ളിയിരുന്നു. നിയമം റദ്ദാക്കുന്ന നടപടികളിലാകണം ചർച്ചയെ നിലപാട് കർഷക സംഘനകൾ ആവർത്തിച്ചു. ഭേദഗതികളിലെ ആശങ്കകൾ ചർമ്മ ചെയ്യാമെന്നായിരുന്നു കേന്ദ്ര […]

India National

ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി

കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. നാളെയാണ് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള എട്ടാം വട്ട ചർച്ച. കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ […]