India

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ നൽകി. കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് യു.എ.ഇ. സർക്കാർ നൽകുന്ന അംഗീകാരമാണ് ഗോൾഡൻ വീസ. കഴിഞ്ഞയാഴ്‍ച മമ്മൂട്ടിയും മോഹൻലാലും അബുദാബിയിൽ വെച്ച് ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോൾഡൻ വിസ ലഭിച്ചത്. ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങൾക്കും നടിമാർക്കും വൈകാതെ ഗോൾഡൻ വീസ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കലാപ്രതിഭകൾക്ക് ഓഗസ്റ്റ് 30 മുതൽ ഗോൾഡൻ വീസ […]

Kerala

സംസ്ഥാന സർക്കാരിന്‍റെ സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടോവിനോ തോമസ്

സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ചലച്ചിത്ര താരം ടോവിനോ തോമസിനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. സഹജീവികളുടെ നന്മയെയും സുരക്ഷയെയും കരുതി മുന്നോട്ടുവരുന്ന മനുഷ്യര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഒരുക്കുവാനാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയപരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയില്‍ നിലവില്‍ 3.6 ലക്ഷം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ട […]

Entertainment

അപ്പനാരാ മോന്‍; അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്

പിതാവ് അഡ്വ.ഇ.ടി തോമസിനൊപ്പമുള്ള ഫോട്ടോയാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ള യുവതാരമാണ് ടൊവിനോ തോമസ്. ഈ ലോക്ഡൌണ്‍ കാലത്തും വ്യായാമത്തിനായിട്ടാണ് ടൊവിനോ കൂടുതല്‍ സമയം ചെലവഴിച്ചത്. ഒപ്പം വര്‍ക്കൌട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പിതാവിനൊപ്പം ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്ന ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ” എന്‍റെ അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്‍റെ വര്‍ക്കൌട്ട് പങ്കാളി. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. […]

Entertainment

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ടെലിവിഷന്‍ റിലീസ്; മലയാളത്തില്‍ അടുത്തക്കാലത്ത് ഇതാദ്യം!

നേരത്തെ ഒ.ടി.ടി റിലീസ് ആയി ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ടോവീനോ തോമസ് നായകനായി ആന്‍റോ ജോസഫ് നിര്‍മിച്ച കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ടെലിവിഷനില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഒരു സിനിമ തിയേറ്റര്‍ റിലീസിന് മുമ്പ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്. എഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എത്തുക. നേരത്തെ ഒ.ടി.ടി റിലീസ് ആയി ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും […]

Entertainment

കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ഒടിടി റിലീസിന്; ഫിയോക്ക് അനുമതി നൽകി

ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അനുമതി നൽകി. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു സിനിമക്ക് മാത്രം ഇളവനുവദിക്കുന്ന നിലപാടിനെതിരെ സംവിധായകനായ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. തിയേറ്റർ റിലീസിന് മുൻപ് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിൽ തിയേറ്റർ […]