കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്നായിരുന്നു സഞ്ചാരികൾക്ക് വിലക്ക് ഏർപെടുത്തിയത്. മണ്ണിടിച്ചിൽ ഉണ്ടായ അരണമുടിയിൽ താത്ക്കാലിക വേലി നിർമ്മിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. അരണ മുടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഗവിയിലേക്കുള്ള വിനോദസഞ്ചാരത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്. അരണ മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് താൽക്കാലിക വേലി നിർമ്മിച്ച ശേഷമാണ് നിലവിൽ വീണ്ടും വിനോദസഞ്ചാരത്തിന് അടക്കം അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഓൺലൈനായി ബുക്ക് […]
Tag: tourist destination
ഈ പട്ടണത്തിലെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രം ഒരു ദ്വാരം!
വിനോദസഞ്ചാര മേഖല ഒരു രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രധാനമാണ്. ലോകമെമ്പാടും കൊവിഡ് പടർന്നുപിടിച്ചപ്പോൾ തിരിച്ചടി നേരിട്ടതിൽ വിനോദസഞ്ചാര മേഖലയും ഉൾപ്പെടുന്നു. കൊവിഡ് ബാധ കെട്ടടങ്ങിത്തുടങ്ങുമ്പോൾ വിനോദസഞ്ചാര മേഖല പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്. ഇതിനിടെ ഇംഗ്ലണ്ടിലെ ഡെർബിഷെയർ ടൗണിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം വൈറലാവുകയാണ്. പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനിയായ ട്രിപ്പ് അഡ്‌വൈസറിൻ്റെ റിപ്പോർട്ട് പ്രകാരം ടൗണിലെ ഒന്നാം സ്ഥാനത്തുള്ള വിനോദസഞ്ചാര കേന്ദ്രം ഒരു മതിലിലെ ദ്വാരമാണ്. നാറ്റ്‌വെസ്റ്റ് ഹോൾ എന്നറിയപ്പെടുന്ന ഈ ദ്വാരം ഇൽക്ലെസ്റ്റണിൽ തീർച്ചയായും […]
അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും
ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറന്നുപ്രവർത്തിക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സഹാചര്യത്തിലാണ് തീരുമാനം. അതേസമയം, ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും […]