വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് റിപ്പോർട്ട് കൈമാറുക. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീമി ആയിരുന്നുവെന്ന് ആർടിഒ എൻഫോസ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത […]
Tag: tourist bus
‘വണ്ടി ഓടിക്കുമ്പോൾ ഉച്ചത്തിലുള്ള പാട്ട് വലിയ ബുദ്ധിമുട്ടാണ്’; വെളിപ്പെടുത്തലുകളുമായി ബസ് ഡ്രൈവർ
സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിൽ നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി ഡ്രൈവർ. യാത്രക്കാരെ ആകർഷിക്കാനായി ഉപയോഗിക്കുന്ന ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും അശ്രദ്ധമായ ഡ്രൈവിങ്ങിന് കാരണമാകുന്നു. ഉടമകളുടെ നിർബന്ധത്തിന് വഴങ്ങി തുടർച്ചയായി ഉറക്കമില്ലാതെ ബസ് ഓടിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് ഡ്രൈവർ. മോട്ടോർവാഹന വകുപ്പ് ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും ഡ്രൈവർ വെളിപ്പെടുത്തുന്നു. നിയമം അനുശാസിക്കുന്ന യാതൊരു സുരക്ഷാമനദണ്ഡങ്ങളും പാലിക്കാതെയാണ് മിക്ക ബസുകളും സർവ്വീസ് നടത്തുന്നത്.ക്ഷീണം വരുമ്പോൾ ഡ്രൈവർമാർക്ക് വിശ്രമിക്കാനുളള ഡ്രൈവർ ക്യാബിനോ,രണ്ട് ഡ്രൈവറെന്ന നിബന്ധനയോ ഒന്നും ഇപ്പോൾ പാലിക്കപ്പെടുന്നില്ല.ബസിലെ അനാവശ്യ ലൈറ്റുകളും ശബ്ദസംവിധാനവും […]
വടക്കഞ്ചേരി ബസ് അപകടം; അടിയന്തര ധനസഹായം എത്തിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ ട്വന്റിഫോറിനോട്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും അടിയന്തര സഹായം എത്തിക്കും. ധനസഹായം വൈകാതെ തന്നെ ലഭ്യമാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാത്രി 11 30 ഓടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ചതുപ്പിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ മരിച്ചു. […]
‘ഡ്രൈവര്‍മാരുടെ പശ്ചാത്തലം പ്രധാനം; ടൂര്‍ പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസുകളില്‍ നല്‍കണമെന്ന് ആന്റണി രാജു
വടക്കഞ്ചേരി ബസ് അപകടത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. അപകടത്തില്‍ ആദ്യ ഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ താമസം നേരിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ട നാല് പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. കാറിനെ ഓവര്‍ടേക് ചെയ്ത ടൂറിസ്റ്റ് ബസ്, മുന്‍പില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ […]
‘നല്ല എക്‌സ്പീരിയന്‍സുണ്ട്, നന്നായി ഓടിച്ചോളാം എന്ന് ഡ്രൈവര്‍ പറഞ്ഞു’; അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ്
പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി രക്ഷിതാവ്. ബസ് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് എത്തിയതെന്നും അപ്പോള്‍ തന്നെ അമിത വേഗതയുണ്ടായിരുന്നെന്നും ക്ഷീണിതനായിരുന്നെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘6.30 ആയപ്പോഴാണ് ബസ് പുറപ്പെട്ടത്. ആ സമയത്ത് ഞാന്‍ ബസിനകത്ത് കയറി നോക്കിയിരുന്നു. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞെത്തിയതായിരുന്നു ടൂറിസ്‌ററ് ബസ്. ഡ്രൈവര്‍ നല്ലവണ്ണം വിയര്‍ത്ത് കുളിച്ച്, ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞപ്പോള്‍, നല്ല എക്‌സ്പീരിയന്‍സുണ്ട്, നന്നായി ഓടിച്ചോളാം എന്നാണ് അയാള്‍ […]
വടക്കഞ്ചേരിയില്‍ ബസ് അപകടം; മരിച്ച 9 പേരെയും തിരിച്ചറിഞ്ഞു
പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മന്ത്രി […]