India Kerala

കിലോയ്ക്ക് 45 രൂപ; ആഢംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനിട്ട് ഉടമ

കൊച്ചിയിൽ ആഢംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനിട്ട് ഉടമ. റോയൽ ട്രാവൽസ് ഉടമ റോയ്‌സൺ ജോസഫാണ് തന്റെ ബസുകൾ വിൽക്കാനിട്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയാണ് ഉടമയെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത്. ഇരുപത് ബസുണ്ടായിരുന്നതിൽ പത്ത ബസുകൾഇതിന് മുൻപ് ഇത്തരത്തിൽ തൂക്കി വിറ്റിരുന്നു. ഇനി പത്ത് ബസുകൾ കൂടി വറ്റാൽ മറ്റ് വണ്ടികളുടെ ഫൈനാൻസ് അടയ്ക്കാനും മറ്റ് ചെലവുകൾ നടത്താനും ഉപകരിക്കുമെന്നാണ് ബസ് ഉടമ ട്വന്റിഫോറിനോട് പറഞ്ഞത്. ‘രാവിലെ കടക്കാര് വീട്ടിലേക്ക് വരികയാണ്. അൻപത് ലക്ഷത്തിന്റെ വേറെ വണ്ടികളുണ്ട് എനിക്ക്. […]