സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർകോട്ടെ […]
Tag: Tourism
കാത്തിരിപ്പിന് വിരാമം; മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്ക് സ്വാഗതം; വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും
സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്കിനി സഞ്ചാരികൾക്ക് സ്വാഗതം.നീണ്ട ഇടവേളയ്ക്ക് ശേഷം കുളിരും കാറ്റും കഥപറയുന്ന പൊന്മുടിക്കുന്നുകൾ സഞ്ചാരികളുടെ ഭൂപടത്തിലേക്ക് വീണ്ടും കടന്നുവരിയകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ പ്രധാന സഞ്ചാര കേന്ദ്രം മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടത്. പന്ത്രണ്ടാം വളവിൽ റോഡിടിഞ്ഞതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡ് പുനർനിർമ്മിച്ചതിന് പിന്നാലെ പ്രവേശനം അനുവദിക്കാൻ ടൂറിസം, […]
മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി
ആറന്മുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന […]
കൊട്ടാരക്കരയിലെ അധികമാർക്കും അറിയാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രം; അടുത്ത യാത്ര ഇവിടേക്കാകട്ടെ
ടൂറിസം സാധ്യത മുന്നിൽകണ്ട് ഒരുക്കിയിട്ടുള്ള വിവിധയിടങ്ങൾ കേരളത്തിലെമ്പാടും ഉണ്ട്. അത്തരമൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ. എന്തുകൊണ്ടാണ് മീൻപിടിപ്പാറ വ്യത്യസ്തമാകുന്നത് എന്ന് കാണാം. ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം വൈകുന്നേരം ഒന്ന് പോയി കാറ്റു കൊണ്ടും, സൊറ പറഞ്ഞുമിരിക്കാൻ ഒരു സ്ഥലം അത്യാവശ്യമാണ്. അതില്ലാത്ത പ്രദേശങ്ങളിലുള്ളവർക്ക് ഒരു പ്രയാസം തന്നെയായിരിക്കും. പക്ഷേ ഏതു ചെറു പട്ടണത്തിലും വിചാരിച്ചാൽ ഒരു ടൂറിസം കേന്ദ്രം സാധ്യമാകുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മീൻപിടിപ്പാറ. എന്തുകൊണ്ടെന്നാൽ മീൻ പിടിപ്പാറ കുറച്ചു പാറയും പുലമൺ […]
ജൂൺ മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം; ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ
ജൂൺ മാസത്തോടെ ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ. ജൂൺ 10 മുതൽ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രാജ്യാന്തര വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ പാക്കേജ് യാത്രകൾക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് കേസുകൾ കുറവുള്ള സ്ഥലങ്ങളിൽ നിന്ന് മൂന്ന് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ട് എത്തുന്ന വിനോദസഞ്ചാരികൾക്ക് കൊവിഡ് ടെസ്റ്റോ ക്വാറൻ്റീനോ ആവശ്യമില്ല. ഓസ്ട്രേലിയ, സിംഗപ്പൂർ, തായ്ലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂർ പാക്കേജുകൾ ഈ […]
ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം
ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നു കർശന നിർദ്ദേശം നൽകി. ഭരണാനുമതി കിട്ടിയ പദ്ധതികൾ എന്ത് കൊണ്ട് വൈകുന്നുവെന്നു കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.അപ്രായോഗികമായ നിരവധി പദ്ധതികൾക്ക് ഭരണാനുമതി നേടിയെടുത്തെന്നു കണ്ടെത്തലിനെ തുടർന്ന് മന്ത്രി ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്നലെ വിളിച്ചു ചേർത്തിരുന്നു. ഭരണാനുമതി ലഭിച്ചു പത്തുവർഷത്തിലധികം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത നൂറിലധികം പദ്ധതികളുണ്ടെന്നു ടൂറിസം […]
ബജറ്റ്; വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍
ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍. ടൂറിസം മേഖലയുടെ തിരിച്ചുവരവിനുള്ള ഉത്തേജക പാക്കേജ് ബജറ്റിലില്ല. ടൂറിസം മാര്‍ക്കറ്റിംഗിനായുള്ള 100 കോടി അപര്യാപ്തമാണെന്നും മേഖലയിലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കൊവിഡാനന്തരം ടൂറിസം മേഖലക്ക് ഉത്തേജകമായാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. എന്നാല്‍ ടൂറിസം മേഖലയിലെ തൊഴില്‍ നഷ്ടമടക്കം പരിഹരിക്കാന്‍ പദ്ധതികള്‍ ഇല്ല. തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലയ കൈപിടിച്ചുയര്‍ത്താന്‍ ടൂറിസം മാര്‍ക്കറ്റിംഗിനായി 100 കോടി വകയിരുത്തിയെങ്കിലും അത് അപര്യാപ്തമാണ്. ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടിയുള്ള വായ്പ,ഹൗസ് ബോട്ടുകള്‍ക്കുള്ള […]
മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
വിനോദ സഞ്ചാര മേഖലയിലെ വിലക്കുകള്‍ നീങ്ങിയതോടെ മൂന്നാര്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. ദീര്‍ഘകാലം അടഞ്ഞ് കിടന്ന ഹോട്ടലുകളിലെ മുറികളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ചിന്നാര്‍ ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകള്‍ കൂടി തുറന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൂജാ അവധി പ്രമാണിച്ച് നൂറുകണക്കിന് സന്ദര്‍ശകരാണ് മാട്ടുപ്പെട്ടി, രാജമല, വട്ടവട എന്നിവിടങ്ങളില്‍ എത്തിയത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായെത്തിയവരെ ഇരുകയ്യും നീട്ടിയാണ് വ്യാപാരികള്‍ സ്വീകരിച്ചത്. മാട്ടുപ്പെട്ടിയിലെ വഴിയോരങ്ങളില്‍ സന്ദര്‍ശകരുടെ ഇഷ്ട വിഭവമായ ചോളവും ക്യാരറ്റും […]
തുറക്കാൻ അനുമതി; പക്ഷേ, സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല
സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. ബീച്ചുകള്‍ തുറന്നുകൊടുക്കുക നവംബര്‍ ഒന്ന് മുതല്‍. സർക്കാർ അനുമതി ആയെങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം. ഹൗസ് ബോട്ടുകൾ ഓടി തുടങ്ങിയെങ്കിലും സഞ്ചാരികൾ എത്തുമോയെന്ന ആശങ്കയിലാണ് ബോട്ടുടമകൾ. മലയോര, കായലോര ടൂറിസവും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കാനാണ് സർക്കാർ അനുമതി. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ മേഖലക്ക് സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സഞ്ചാരികളെത്താൻ ഇനിയും […]
ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.