Kerala

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു. ടോൾ പിരിവ് നിർത്തി വയ്ക്കാൻ കമ്പനി അധികൃതർക്ക് നിർദേശം നല്‍കി. ഇന്ന് രാവിലെ മുതലാണ് ടോള്‍ പിരിവ് തുടങ്ങിയത്. ജില്ലാഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോള്‍ പിരിവ് തുടങ്ങിയത്. ടോൾ പിരിവ് തുടങ്ങുരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ ദേശീയ പാത അതോറിറ്റിയ്ക്ക് കത്ത് അയച്ചിരുന്നു. വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ ടോൾ കമ്പനി അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ […]

India

നാളെ മുതല്‍ രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധം; ഫാസ്ടാഗില്ലാത്തവര്‍ക്ക് ഇരട്ടി തുക പിഴ

തിങ്കളാഴ്ച മുതൽ‌ രാജ്യത്ത് ഫാസ്ടാഗുകൾ‌ നിർബന്ധമാകും. പുതിയ മാർ‌ഗനിർ‌ദ്ദേശങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര നീക്കം. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഫാസ്ടാഗ് നിർബന്ധമാക്കുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി പിന്നീട് നീട്ടുകയായിരുന്നു. എന്നാല്‍ ഇനിയും സമയപരിധിയില്‍ വിട്ടുവീഴ്ച നല്‍കില്ലെന്നും ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമായിരിക്കും എന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. എത്രയാണോ ടോള്‍ തുക അടക്കേണ്ടത് അതിന്‍റെ ഇരട്ടി തുക ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴയായി നല്‍കേണ്ടി വരും. നിലവിൽ, ദേശീയപാതകളിലെ ടോൾ പ്ലാസകളിലെ […]