Sports

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യ ഇന്ന്

ആദ്യ ദിനം മീരാബായ് ചാനു നേടിയ ഒരേയൊരു വെള്ളിമെഡൽ മാത്രമേയുള്ളെങ്കിലും ഇന്ത്യ പ്രതീക്ഷയിലാണ്. ഇന്നും ഏറെ പ്രതീക്ഷയുള്ള ഇനങ്ങളിൽ ഇന്ത്യ കളിക്കും. (tokyo olympics india today) രാവിലെ 6.30ന് പൂൾ എയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനെ നേരിടും. കളിയിൽ ബ്രിട്ടൺ ആധിപത്യം പുലർത്തുന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അവർ മറുപടിയില്ലാത്ത ഒരു ഗോളിനു മുന്നിലാണ്. 7.30ന് വനിതാ സിംഗിൾസ് ബാഡ്മിൻ്റൺ ഗ്രൂപ്പ് ഘട്ടത്തിൽ പിവി സിന്ധു ഹോങ് കോങ് താരം ച്യുങ് […]

Sports

ടോക്യോ ഒളിമ്പിക്സ്: ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ ആരിയാൻ റ്റിറ്റ്മസിന്; നേട്ടം ഒളിമ്പിക്സ് റെക്കോർഡോർടെ

ടോക്യോ ഒളിമ്പിക്സിലെ ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസിന്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് താരത്തിൻ്റെ രണ്ടാം സ്വർണനേട്ടം. നേരത്തെ 400 മീറ്റർ ഫ്രീസ്റ്റൈലിലായിരുന്നു താരത്തിൻ്റെ ആദ്യ സ്വർണം. 400 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയതിനു പിന്നാലെ പരിശീലകൻ ഡീൻ ബോക്സലിൻ്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. (Ariarne Titmus gold olympics) അമേരിക്കൻ ഇതിഹാസ താരമായ കേറ്റി ലെഡെക്കി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈനീസ് താരം സിയോഭാൻ ബെർനഡെട്ട് ആയിരുന്നു റ്റിറ്റ്മസിന് […]

Sports

ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി; സിന്ധുവിന് അനായാസ ജയം

ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി. പൂൾ എയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. ഹന്ന മാർട്ടിൻ ഇരട്ട ഗോൾ നേടിയപ്പോൾ ഷോന മക്കാലിൻ, ഗ്രേസ് ബാൾഡ്സൺ എന്നിവരും ബ്രിട്ടണു വേണ്ടി സ്കോർ ചെയ്തു. പെനൽറ്റി കോർണറിൽ നിന്ന് ഷർമിള ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. (tokyo olympics pv sindhu won womens hockey lost) കളി തുടങ്ങി 75ആം […]

India Sports

ടോക്കിയോ ഒളിമ്പിക്സ് :ഷൂട്ടിംഗില്‍ ഇന്ത്യ പുറത്ത്

വീണ്ടും ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്. രണ്ടാം റൗണ്ട് അവസാനിക്കുമ്ബോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി […]

Sports

ടോക്യോ ഒളിമ്പിക്സ്; അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ദീപിക കുമാരി 9ആം സ്ഥാനത്ത്

ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്ത്. 663 പോയിൻ്റോടെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 720ൽ 663 പോയിൻ്റാണ് താരം സ്വന്തമാക്കിയത്. അടുത്ത ഘട്ടത്തിൽ ഭൂട്ടാൻ താരം കർമയാണ് ദീപിക കുമാരിയുടെ എതിരാളി. ലോക റങ്കിംഗിൽ 191ആം സ്ഥാനത്ത് നിൽക്കുന്ന കർമക്കെതിരെ ദീപികക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ ആൻ സാനെയാവും ദീപിക കുമാരിക്ക് നേരിടേണ്ടിവരിക. 680 […]

Sports

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തിരി തെളിയും

ടോക്യോ ഒളിമ്പിക്‌സിന് (Tokyo Olympics) ഇന്ന് ആരംഭം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. 2016ല്‍ റിയോയില്‍ തുടക്കമിട്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്. ആ കാത്തിരിപ്പിനെ കൊവിഡ് മഹാമാരി ഒരാണ്ട് കൂടി വൈകിപ്പിച്ചു. എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും ശേഷം കായിക മാമാങ്കത്തിന് ഇന്ന് ടോക്യോയില്‍ കൊടി ഉയരുകയാണ്. കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും സ്‌പോണ്‍സര്‍മാരും ഒളിമ്പിക് കമ്മിറ്റി […]

Sports

ടോക്യോ ഒളിമ്പിക്സ്: ഹോക്കി സന്നാഹ മത്സരത്തിൽ ജർമനിയോട് പൊരുതിക്കീഴടങ്ങി ഇന്ത്യ

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 2-0 എന്ന നിലയിൽ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. ഈ മാസം 24നാണ് ഇന്ത്യൻ ടീമിൻ്റെ ആദ്യ മത്സരം. അർജന്റീന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്‌പെയ്ൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. ( tokyo olympics india hockey ) രണ്ടാം ക്വാർട്ടറിൻ്റെ […]

Football Sports

ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ; ഫ്രാൻസിനെ തകർത്ത് മെക്സിക്കോ; സ്പെയിനെ സമനിലയിൽ കുരുക്കി ഈജിപ്ത്

ടോക്യോ ഒളിമ്പിക്സിലെ ഫുട്ബോൾ ആദ്യ റൗണ്ട് മത്സരങ്ങളിൽ കാലിടറി വമ്പന്മാർ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് മെക്സിക്കോ തകർത്തെറിഞ്ഞപ്പോൾ ഗ്രൂപ്പ് സിയിൽ സ്പെയിനെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസീലൻഡ് വിജയിച്ചു. ഗ്രൂപ്പ് ഡിയിലിൽ ഐവറി കോസ്റ്റ് ഒനിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ കീഴ്പ്പെടുത്തി. ( olympics football france spain ) ഗ്രൂപ്പ് എയിൽ ജപ്പാൻ-ദക്ഷിണാഫ്രിക്ക മത്സരവും […]

Sports

11090 അത്‌ലറ്റുകള്‍ ഒറ്റലക്ഷ്യം; ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും

ടോക്കിയോ, ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത.നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11090 അത്‌ലറ്റുകള്‍ ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോൾ ടോക്കിയോ ലോകത്തോളം വലുതാവും. കൊവിഡ് മഹാമാരിക്കാലത്തെ വിശ്വമേളയ്ക്ക് നിയന്ത്രണങ്ങള്‍ ഏറെ. ലോകത്തെ വിസ്മയിപ്പിക്കുന്ന പതിവ് ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവില്ല. ജപ്പാന്‍ തനിമയുള്ള ലളിതമായ പരിപാടികളായിരിക്കും ഇത്തവണ. കാണികളെ പൂര്‍ണമായും അകറ്റിനിര്‍ത്തും. സാമൂഹിക അകലം ഉറപ്പാക്കാന്‍ മാര്‍ച്ച്‌ പാസ്റ്റിലും താരസാന്നിധ്യം കുറക്കും. ഈ ഒളിംപിക്‌സ് […]

India Sports

ടോക്കിയോയിലെ ഇന്ത്യ; ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളെ അറിയാം

ഈ മാസം 23 മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുക. കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്ന കായിക മാമാങ്കം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 206 രാജ്യങ്ങളിൽ നിന്ന് 11300ഓളം കായിക താരങ്ങൾ പരസ്പരം പോരടിക്കുമ്പോൾ അതിൽ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ഒളിമ്പിക്സിൽ നമ്മൾ അത്ര വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുകയാണ്. ഇന്ത്യയുടെ ഒളിമ്പിക്സ് സംഘത്തിൽ ഉൾപ്പെട്ട താരങ്ങളെയാകെ പരിശോധിക്കുകയാണ് ഇവിടെ. അമ്പെയ്ത്ത് നമുക്ക് പ്രതീക്ഷയുള്ള ഒരു മത്സരവിഭാഗമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പർ താരമായ […]