Sports

കാലിടറി വീണിട്ടും 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത്; പിന്നാലെ 5000 മീറ്ററിൽ സ്വർണം; ഒളിമ്പിക്സ് വേദിയെ അമ്പരപ്പിച്ച് സിഫാൻ ഹസൻ

അവസാന ലാപ്പിൽ കാലിടറി വീണിട്ടും വനിതകളുടെ 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത് ഫിനിഷ് ചെയ്ത് നെതർലൻഡിൻ്റെ ദീർഘദൂര ഓട്ടക്കാരി സിഫാൻ ഹസൻ. പിന്നാലെ 5000 മീറ്റർ ഫൈനൽസിൽ ഒന്നാമതെത്തി സ്വർണ മെഡൽ സ്വന്തമാക്കിയ താരം ഒളിമ്പിക്സ് വേദിയിൽ പോരാട്ടവീര്യത്തിൻ്റെ പുതിയ മുഖമാണ് തുറന്നത്. (sifan hassan tokyo olympics) ലോക ജേതാവായ സിഫാൻ ഹസൻ അവസാന ലാപ്പിൻ്റെ തുടക്കത്തിലാണ് കെനിയൻ താരം എദിന ജെബിടോക്കിൻ്റെ ദേഹത്ത് തട്ടി നിലത്തുവീണത്. വീഴ്ചയിൽ പതറാതെ കുതിച്ചെഴുന്നേറ്റ് എതിരാളികളെ ഓരോരുത്തരെയായി മറികടന്ന […]

Sports

ടോക്യോ ഒളിമ്പിക്സ് ; ഏഷ്യന്‍ചാമ്പ്യൻ പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ ഒളിമ്പിക്സ് ബോക്‌സിങ് റിങ്ങില്‍ നിന്നു വീണ്ടും പ്രതീക്ഷകളുടെ വെളിച്ചും. ലോവ്‌ലിന ബോര്‍ഗോഹെയ്‌നു പിന്നാലെ ഇന്ത്യയുടെ പൂജാ റാണിയും പ്രതീക്ഷകള്‍ക്കു നിറം പകരുകയാണ്. ഇന്നു നടന്ന മത്സരത്തില്‍ അള്‍ജീരിയന്‍ താരം ഇച്ച്‌രാക് ചൈബിനെ ഇടിച്ചിട്ട പൂജ ക്വാര്‍ട്ടറില്‍ കടന്നു. ഇനി ഒരു ജയം കൂടി കണ്ടെത്തിയാല്‍ ചുരുങ്ങിയത് വെങ്കല മെഡലെങ്കിലും പൂജയ്ക്ക് ഉറപ്പിക്കാനാകും. ഇച്ച്‌രാക്കിനെതിരേ 5-0 എന്ന ആധികാരിക സ്‌കോറിലാണ് പൂജ വിജയം കണ്ടത്. മൂന്നു റൗണ്ടിലും മുഴുവന്‍ ജഡ്ജിമാരും ഇന്ത്യന്‍ താരത്തിന് അനുകൂലമായി വിധിയെഴുതിയത്. ക്വാര്‍ട്ടറില്‍ […]