Kerala

ഇന്ന് ലോക മാതൃഭാഷാദിനം

ഇന്ന് ലോക മാതൃഭാഷാദിനം. ജനതയുടെ വികാരവും പൈതൃകവുമാണ് ഭാഷ. മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മാതൃഭാഷാദിനം ആഘോഷിക്കുന്നത്. ( today world mother tongue day ) ഏത് ദേശത്ത് പോയി ജീവിച്ചാലും ഒരാളുടെ നാവിൽ ആദ്യം എത്തുക മാതൃഭാഷയാണ്. സ്വപ്നത്തിൽ, ചിന്തകളിൽ, ആത്മഭാഷണങ്ങളിൽ ഒക്കെ മാതൃഭാഷ നിറഞ്ഞുനിൽക്കും. ഏറ്റവും ലളിതമായും സുന്ദരമായും ഒരു കാര്യം പറഞ്ഞുഫലിപ്പിക്കാൻ മാതൃഭാഷ തെരഞ്ഞെടുക്കുന്നവരാണ് ഏറെയും. എന്നാൽ മലയാളിയുടെ കാര്യത്തിൽ അതങ്ങനെയല്ലെന്നുള്ള വിമർശനങ്ങളും […]