Kerala

കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും

കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. അതിനുള്ള നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നൽകിയിരുന്നു. ഗൃഹനാഥമാരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ അരി, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ, ഡിപ്ളോമക്കാർക്ക് പ്രതിമാസം 1500 രൂപ, സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര എന്നിവയായിരുന്നു അഞ്ച് […]

Kerala

തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി

ബസ് സമരം ഭാ​ഗികമെന്ന സൂചന നൽകി തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. മറ്റ് ജില്ലകളിലെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ […]