ടൈറ്റാനിക്കിൻറെ അവശിഷ്‌ടങ്ങൾ കാണുകയെന്ന ലക്ഷ്യത്തോടെ ജൂൺ 18നാണ് ടൈറ്റൻ അന്തർവാഹിനി കപ്പൽ അഞ്ച് യാത്രികരുമായി യാത്ര ആരംഭിച്ചത്. ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചുള്ള ലോകത്തിന്റെ കാത്തിരിപ്പ് വിഫലമാക്കിക്കൊണ്ടാണ് ആ സങ്കട വാർത്ത മണിക്കൂറുകൾക്ക് മുമ്പ് പുറത്തുവന്നത്. അന്തർവാഹിനി കപ്പൽ ടൈറ്റൻ (Titan) അകത്തേക്ക് പൊട്ടിത്തെറിച്ച് 5 പേരും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ടൈറ്റാനിക്കിലൂടെയും ടൈറ്റനിലൂടെയും പ്രതിഫലിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്. സാങ്കേതികവിദ്യ പ്രതിക്ഷിച്ചതിനുമപ്പുറം വികസിച്ച ഇക്കാലത്തും കടലിന്റെ നിഗൂഢതയെപ്പറ്റി നാം അജ്ഞരാണ്. യുകെ, ഫ്രഞ്ച്, കാനഡ […]
Tag: Titanic
ടൈറ്റന്റെ ഏക പ്രതീക്ഷ ഇനി ‘വിക്ടർ 6000’; രക്ഷകനാകുമോ ഈ റോബോട്ട് ?
പ്രതീക്ഷകൾ മങ്ങുന്ന മിഷൻ ടൈറ്റനിൽ വെള്ളി വെളിച്ചമേകാൻ വരുന്നു വിക്ടർ 6000. അന്തർവാഹിനികൾക്ക് എത്താൻ കഴിയുന്നതിനേക്കാൾ ആഴത്തിൽ സമുദ്രത്തിൽ പരിശോധന നടത്താൻ പ്രാപ്തിയുള്ള അണ്ടർവാട്ടർ റോബോട്ട് വിക്ടർ 6000, കാണാമറയത്തായ ടൈറ്റനെ തിരികെയെത്തിക്കുമെന്നാണ് വിദഗ്ധർ പ്രത്യാശിക്കുന്നത്. 20,000 അടി വരെ ആഴത്തിൽ ചൂഴ്ന്നിറങ്ങാൻ കഴിയുന്ന വിക്ടറിന് എത്ര കുടുങ്ങി കിടക്കുന്നു കപ്പലുകളെ വരെ രക്ഷപ്പെടുത്താൻ നിഷ്പ്രയാസം കഴിയും. ആർഎംഎസ് ടൈറ്റാനിക്കിന്റെ ഭീമൻ പ്രൊപല്ലറുകൾക്കിടയിൽ ടൈറ്റൻ കുടുങ്ങി കിടക്കുകയാകാമെന്ന സംശയം നിലനിൽക്കെ, വിക്ടറിന്റെ വരവ് നൽകുന്ന ആശ്വാസം ചെറുതല്ല. […]
ഓക്സിജൻ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം, ടൈറ്റൺ അന്തർവാഹിനിക്കായി തെരച്ചിൽ ഊർജിതമാക്കി
അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട് കാണാതായ ടൈറ്റൺ അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കി. ഓക്സിജൻ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൂടുതൽ കപ്പലുകളും അന്തർവാഹിനികളുമെത്തിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പേടകം കണ്ടെത്താനായില്ലെങ്കിൽ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും. കടലിനടയിലേക്ക് നാലു കിലോമീറ്റർ വരെ ആഴത്തിൽ (13,200 അടി) തെരച്ചിൽ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകം അവസാനമായി കാണാതായ പ്രദേശത്ത് യുഎസിലെ കണറ്റിക്കട്ട് സ്റ്റേറ്റിനോളം വിസ്തൃതിയിലാണ് […]
അന്ന് ഇന്ത്യയിൽ ചീറ്റകളെ എത്തിച്ച സംഘത്തിലുണ്ടായിരുന്നയാൾ; ഇന്ന് ടൈറ്റാനിക് തേടിപ്പോയ മുങ്ങിക്കപ്പലിലും
അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ മുങ്ങിക്കപ്പലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മുങ്ങിക്കപ്പലിലുണ്ടായിരുന്നവരിൽ ബ്രിട്ടിഷ് സാഹസികനായ ഹാമിഷ് ഹാർഡിംഗുമുണ്ട്. ഇന്ത്യയിൽ ചീറ്റകളെ എത്തിച്ച സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് ഹാമിഷ് ഹാർഡിംഗ്. സെപ്റ്റംബർ 2022 ന് ഹാമിഷ് പങ്കുവച്ച വിഡിയോയിൽ ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചതിനെ കുറിച്ച് പറയുന്നുണ്ട്. ‘ഞങ്ങൾ നമീബിയയിലെ വിൻഡോക്കിലാണ്. യുഎഇയിൽ നിന്ന് ബോയിംഗ് 747 ൽ നമീബിയയിൽ എത്തിയതാണ് ഞങ്ങൾ. അടുത്ത 48 മണിക്കൂറിൽ ചീറ്റകളെ മുങ്ങിക്കപ്പലിൽ കയറ്റും. […]