Kerala

കളക്ടർമാരുടെ യോഗം: തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി. ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന്‍റെ സ്ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറി 23ന് ഓൺലൈനായി വിളിച്ച് കളക്ടർമാർക്ക് കത്തയച്ചത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച […]

Kerala

കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കും: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

നിയമസഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മലബാറില്‍ കള്ളവോട്ട് പാരമ്പര്യമുള്ളതിനാൽ കേന്ദ്ര സേനാവിന്യാസം ശക്തമാക്കും. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ മാറ്റി നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിശദീകരിച്ചു. പ്രശ്ന ബാധിത ബൂത്തുകളുടെയടക്കം പട്ടിക തയ്യാറാക്കി. മലബാറില്‍ കള്ളവോട്ട് പാരമ്പര്യമുള്ളതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാൾ കേരളത്തിലെത്തും. […]