വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്.പരുക്കില്‍ നിന്നുള്ള അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസമായി വാകേരി ഗാന്ധിനഗറിലെ ജനങ്ങള്‍ കടുവ ഭീതിയിലായിരുന്നു. വ്യഴാഴ്ച രാവിലെ റോഡരികില്‍ കണ്ടെത്തിയ കടുവയ്ക്ക് വലത് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. കടുവയെ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ നീക്കം നടത്തിയെങ്കിലും […]
Tag: tiger attack at wayanad
ചീരാലില്‍ ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി
വയനാട് ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയിലായി. ചീരാല്‍ പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി ജില്ലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. കടുവയെ പിടികൂടണമെന്ന ശക്തമായ ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കടുവ കെണിയില്‍ കുടുങ്ങുന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കെണിയിലാകുന്നത്. കടുവയെ ബത്തേരിയിലുള്ള കടുവ പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചു. പുലര്‍ച്ചെയോടെ മറ്റൊരു വളര്‍ത്തുപശുവിനെ കൂടി കടുവ ആക്രമിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് […]
ചീരാലിലെ കടുവ ഭീതി; പ്രശ്‌നപരിഹാരം തേടി സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും
വയനാട് ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ രാപ്പകല്‍ സമരവും തുടരുകയാണ്. പ്രശ്‌നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. കടുവ ആക്രമണം തുടര്‍ക്കഥയായാല്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇന്നലെ രാവിലെ 10ന് ആരംഭിച്ച രാപ്പകല്‍ സമരം തുടരുകയാണ്. രാത്രി ഏറെ വൈകിയും സമരപന്തലില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. ഇനിയുമൊരു ആക്രമണമുണ്ടായാല്‍ […]
ചീരാലില്‍ വീണ്ടും കടുവയിറങ്ങി; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. അയിലക്കാട് രാജന്റെ പശുവിനെ കടുവ ആക്രമിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാത്രി വൈകിയും റോഡ് ഉപരോധിക്കുകയാണ്. രാത്രി 9 മണിയോടെയാണ് കടുവ പശുവിനെ ആക്രമിച്ചത്. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്താണ് കടുവയിറങ്ങിയത്. നിലവില്‍ ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ് നാട്ടുകാര്‍. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എട്ട് പശുക്കളെ പ്രദേശത്ത് മാത്രം ഇതുവരെ കടുവ കൊന്നു. അഞ്ച് […]