കാട്ടാന ആക്രമണത്തിനിടെ ഇടുക്കിയെ വിറപ്പിച്ച് കടുവാ ഭീതിയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയിറങ്ങിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. മേഖലയില്‍ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഇന്ന് രാവിലെയോടെ മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. റോഡിന് […]
Tag: tiger attack
കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 5 ലക്ഷം ആദ്യ ഗഡുവായി അനുവദിക്കും
വയനാട് കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം ഉടൻ നൽകും. 5ലക്ഷം ആദ്യ ഗഡുവായി അനുവദിക്കാൻ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. കർഷകന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് […]
വയനാട് ചീരാലിൽ കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു; വനം വകുപ്പിന്റെ പ്രത്യേക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു
വയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. വനം വകുപ്പിന്റെ പ്രത്യേക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉത്തരമേഖലാ സിസിഎഫ് ഉൾപ്പെടെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തമിഴ്നാട് വനം വകുപ്പുമായി ചേർന്നും കടുവയെ പിടികൂടാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിലധികമായി കടുവാ ഭീതിയിലാണ് ചീരാൽ. വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാനുള്ള വനംവുപ്പിൻ്റെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. രാത്രി കാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കടുവ പകൽ സമയങ്ങളിൽ വയനാട്ടിലെയും […]
ചീരാലില്‍ വീണ്ടും കടുവയിറങ്ങി; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. അയിലക്കാട് രാജന്റെ പശുവിനെ കടുവ ആക്രമിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാത്രി വൈകിയും റോഡ് ഉപരോധിക്കുകയാണ്. രാത്രി 9 മണിയോടെയാണ് കടുവ പശുവിനെ ആക്രമിച്ചത്. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്താണ് കടുവയിറങ്ങിയത്. നിലവില്‍ ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ് നാട്ടുകാര്‍. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എട്ട് പശുക്കളെ പ്രദേശത്ത് മാത്രം ഇതുവരെ കടുവ കൊന്നു. അഞ്ച് […]
വയനാട് വീണ്ടും കടുവയുടെ ആക്രമണം; ചീരാല്‍ സ്വദേശിയുടെ പശുവിനെ കൊന്നു
വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം മീനങ്ങാടിയിൽ കടുവയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചു പരിക്കേല്‍പിച്ചു.മേപ്പേരിക്കുന്ന് അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കൂട്ടിൽ വെച്ചാണ് ആടിനെ ആക്രമിച്ചത്. ആക്രമണത്തിൽ ആടിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. രാത്രി പത്തു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. […]
Munnar: വളർത്തുമൃഗങ്ങളെ ആക്രമിച്ചത് നൈമക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ
നൈമക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ തന്നെയാണ് വളർത്തുമൃഗങ്ങളെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയെ മൂന്നാറിലെ വനം വകുപ് ഓഫിസ് പരിസരത്തേക്ക് മാറ്റി. വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം ഇന്ന് പരിശോധിക്കും. കടുവയുടെ ആരോഗ്യസ്ഥിതി മനസിലാക്കുകയാണ് ലക്ഷ്യം. ഇര തേടാൻ ശേഷിയുണ്ട് എന്ന് ഉറപ്പായാൽ വനത്തിനുള്ളിൽ തുറന്നുവിടും. നൈമക്കാടെ കടുവഭീതി പൂർണ്ണമായും ഒഴിവായി എന്ന് വനംവകുപ്പ് പറഞ്ഞു. ജനങ്ങൾ ഇനി ആശങ്കപ്പെടേണ്ടതില്ല. കടുവയുടെ കാഴ്ചയ്ക്ക് പ്രശ്നമുണ്ട് എന്ന് സംശയമുണ്ട്. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം […]
ആശങ്കകൾക്ക് വിരാമം; മൂന്നാറിൽ പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി
മൂന്നാർ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസമായി കടുവ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഇടുക്കി മൂന്നാറിൽ ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. കടലാർ എസ്റ്റേറിൽ മേയാൻ വിട്ട പശുവിനെയണ് കടുവ ആക്രമിച്ചത്. നെയമക്കാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾക്കിടെയാണ് കടലാർ എസ്റ്റേറ്റിലും കടുവയിറങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ കടലാർ സ്വദേശി വേലായുധന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന വേലായുധൻ തലനാരിഴക്കാണ് […]
വയനാട്ടില്‍ വീണ്ടും കടുവ പശുവിനെ കൊന്നു; കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതം
വയനാട് കുറുക്കന്‍മൂല മേഖലയില്‍ വീണ്ടും കടുവയിറങ്ങി. പയ്യംമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്റെ പശുവിനെ കൊന്നു. ഒരാടിനെ കാണാനില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. കുറുക്കന്‍മൂലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണിത്. ഇതോടെ കടുവ ആക്രമിച്ച് കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ 20 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് കടുവ കൊന്നത്. രാത്രി 12 മണിയോടെ പശുവിന്റെ കരച്ചില്‍ കേട്ടെന്നും രാവിലെ നടത്തിയ തെരച്ചിലിലാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയതെന്നും ഉടമസ്ഥന്‍ പറഞ്ഞു. കുറുക്കന്‍മൂലയില്‍ […]