ടിബെറ്റൻ നേതാവ് ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ ചൈന ഇടപെടാതിരിക്കാനുള്ള നീക്കവുമായി അമേരിക്ക. കഴിഞ്ഞ ആഴ്ച സെനറ്റ് പാസ്സാക്കിയ ടിബെറ്റൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് 2020ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ദലൈ ലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം ടിബെറ്റുകൾക്ക് ആണെന്ന് ഉറപ്പുവരുത്താൻ ലഹാസയിൽ യു.എസ് കോൺസുലേറ്റ് സ്ഥാപിക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. “ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ദലൈലമാക്കും, മറ്റ് ടിബെറ്റൻ നേതാക്കൾക്കും, ടിബെറ്റൻ ജനതക്കും മാത്രമാണ്. ഇതിനെ ഔദ്യോഗിക അമേരിക്കൻ നയമാക്കുകയാണ് ടിബെറ്റൻ പോളിസി […]
Tag: Tibetans
ചരിത്രം കുറിച്ച് ടിബെറ്റൻ നേതാവിന്റെ വൈറ്റ് ഹൗസ് സന്ദർശനം..
ആറ് ദശകങ്ങൾക്ക് ശേഷം ഒരു ടിബെറ്റൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശിച്ചു. സെൻട്രൽ ടിബെറ്റൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷൻ ലോബ്‌സാങ് സംഗായ് ആണ് വൈറ്റ് ഹൗസിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശനം നടത്തിയത്. വൈറ്റ് ഹൗസിലെ ടിബെറ്റൻ വിഷയങ്ങൾക്കുള്ള നിയുക്ത സംഘാടകൻ റോബർട്ട് ഡിസ്ട്രോയുമായാണ് ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ നിലവിലുള്ള എക്സൈൽ ഭരണനേതൃതത്വം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ലോബ്‌സാങ് സംഗായ് പറഞ്ഞു. അമേരിക്കയുമായുള്ള സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന ശുഭപ്രതീക്ഷ നൽകുന്നതാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയെന്നും […]