Kerala

തൃശൂരിൽ മത്സ്യബന്ധനത്തിനിടെ വലയിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂർ ചാവക്കാട് കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിലെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി. കടപ്പുറം മുനയ്ക്കക്കടവ് ഫിൻഷ് ലാൻഡിംഗ് സെൻ്ററിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ നൂറുൽ ഹുദ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബോട്ടിൽ തന്നെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ പൊലീസിനെ വിവരമറിയിച്ചു. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് ലഭിച്ചത്. ടിഷർട്ടും പാൻ്റുമാണ് വേഷം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം […]

Kerala

കൊവിഡ് വ്യാപനം; തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ കർശന നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചുട്ടുണ്ട്. ജില്ലയിൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ല. എല്ലാതരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ […]

Kerala

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്; ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ക്ലാസുകൾ ഓൺലൈൻ ആക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ( thrissur reports 4 more norovirus cases ) തൃശൂരിലെ സെന്റ് മേരിസ് കോളജിലെ 57 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഡിഎംഒ യുടെ നേതൃത്വത്തിലുള്ള […]

Kerala

തൃശൂരിൽ വീണ്ടും ആംബർഗ്രിസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

തൃശൂരില്‍ വീണ്ടും ആംബർഗ്രിസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് പൊലീസ് യുവാക്കളെ പിടികൂടിയത്. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമാണ് ഇവരുടെ താമസം. ചാവക്കാട് സ്വദേശി റംഷീദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്. ഷാഡോ പൊലീസിന് […]

Kerala

ചാലക്കുടി പുഴയിൽ ജലനിരപ്പുയരാൻ സാധ്യത; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ

തൃശൂർ ജില്ലയിൽ കനത്ത മഴ. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. (thrissur heavy rain chalakkudi) സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. […]

Kerala

തൃശൂർ മെഡിക്കൽ കോളജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ്; ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും രോഗബാധ

തൃശൂർ മെഡിക്കൽ കോളജിലെ അൻപത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 75 വിദ്യാർത്ഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2019 ബാച്ച് കുട്ടികളുടെ ക്ലാസ് നിർത്തിവച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് രോഗബാധ കണ്ടെത്തിയത്. വിദ്യാർത്ഥികൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ 10 രോഗികൾക്കും രോഗബാധ കണ്ടെത്തി. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് ജീവനക്കാർക്കാണ് […]

India Kerala

രാമായണ മാസാചരണത്തിന് നാളെ തുടക്കം : വടക്കുന്നാഥനില്‍ ആനയൂട്ടിന് പ്രവേശനം 50 പേര്‍ക്ക് മാത്രം

രാമായണ മാസാചരണം നാളെ തുടങ്ങുമ്പോൾ രണ്ടാം വര്‍ഷവും കരിനിഴലായി നില്‍ക്കുകയാണ് കൊവിഡ്. ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണ ഭാഗമായി ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ട്രിപ്പിള്‍ ലോക്ക് ഡൗണുള്ള സ്ഥലങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് കര്‍ശന നിയന്ത്രണമാണുള്ളത്.https://9d8a548f6b914b0cb32343666abc65b3.safeframe.googlesyndication.com/safeframe/1-0-38/html/container.html ഗുരുവായൂരില്‍ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതുവരെയും കാര്യമായ കുറവുണ്ടായിട്ടില്ല. അതുകൊണ്ട് ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസാചരണം ഗണപതി ഹോമം, ഭഗവതി സേവ എന്നിവയില്‍ ഒതുങ്ങും. നാലമ്പല തീര്‍ത്ഥാടനം ഇത്തവണയുമുണ്ടാകില്ല. ഒരു മാസക്കാലം നാലമ്പല ദര്‍ശനത്തിന് ലക്ഷക്കണക്കിന് പേരാണെത്താറുള്ളത്.അതേസമയം നാളെ […]

Kerala

തൃശൂരിൽ ഇന്ന് 3731 പേർക്ക് കൊവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 3731 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1532 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41,708 ആണ്. തൃശൂർ സ്വദേശികളായ 110 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,65,924 ആണ്. 1,123,388 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.13% ആണ്. സമ്പർക്കം വഴി 3705 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ […]

Kerala

തൃശൂർ ജില്ലയിൽ 2416 പേർക്ക് കൂടി കൊവിഡ്; 861 പേർ രോഗമുക്തരായി.

തൃശൂർ ജില്ലയിൽ ഇന്ന് 2416 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 861 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശ്ശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,554 ആണ്. 1,10,877 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.90 % ആണ്. ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 2392 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ […]

Kerala

നിയന്ത്രണങ്ങളില്ല; തൃശൂര്‍ പൂരം നടത്താന്‍ അനുമതി

തൃശൂർ പൂരം നടത്താൻ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോ​ഗത്തിൽ തീരുമാനം. പൂരത്തിന്റെ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂരം എക്സിബിഷനിലോ പൂരത്തിന് എത്തുന്ന സന്ദർശകർക്കോ നിയന്ത്രണമുണ്ടാകില്ല. പൂരം നടത്താൻ തന്നെയാണ് സർക്കാർ തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു പൂരത്തിന് ഉദ്യോ​ഗസ്ഥ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം സർ‌ക്കാർ […]