തൃശൂരിൽ ബസും കാറും കുട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചു. അപകടം നടന്നത് തൃശൂർ എറവ് സ്കൂളിന് സമീപമാണ്. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. തൃശൂർ എൽത്തിരുത്ത് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Tag: Thrissur
വാതിൽ അടയ്ക്കാതെ മുന്നോട്ടെടുത്ത സ്വകാര്യ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു
ഒല്ലൂരിൽ സ്വകാര്യ ബസിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. അമ്മാടം പൂത്തറയ്ക്കൽ കരുതുക്കുളങ്ങര പെല്ലിശ്ശേരി ജോയ് (59) ആണ് മരിച്ചത്. വാതിൽ അടയ്ക്കാതെ മുന്നോട്ടെടുത്ത സ്വകാര്യ ബസ്സിൽ നിന്നാണ് ജോയ് വീണത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവമുണ്ടായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയും ഒരാൾ മരിച്ചിരുന്നു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി […]
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആക്രമണത്തിൽ നടത്തറ സ്വദേശി നിതിൻ, ഒളരി സ്വദേശി മുരളി , പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ ആണ് മുരളിക്ക് പരുക്കേറ്റത്. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
തൃശൂരില്‍ പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു
തൃശൂര്‍ കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. മൂന്നു പീടിക സ്വദേശി ഷിഹാബാണ് (35) മരിച്ചത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര, നാലര വയസുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയത്. പൊലീസും ഫയർ ഫോഴ്സും ചേർന്ന് ഷിഹാബിനെ പുറത്തെടുത്തെങ്കിലും മരിച്ചിരിന്നു.
തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍
തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് ആണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികളായ 2 പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വേൾഡ് കപ്പ് ലക്ഷ്യമിട്ടാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
തൃശൂരിൽ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
തൃശൂര്‍ വരവൂര്‍ തളിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. വിരുട്ടാണം കൈപ്രവീട്ടില്‍ മനോജ്(44) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തീകൊളുത്തിയ വിരുട്ടാണം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നവംബര്‍ 28നാണ് സംഭവം ഉണ്ടായത്.
തൃശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം; 12 പേര്‍ക്ക് പരുക്ക്
തൃശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 12 പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കാറിലും മരത്തിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ് സമീപത്തെ വ്യാപാര സ്ഥാപനത്തിലേയ്ക്കും ഇടിച്ചു കയറി. ദേശീയപാത തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ആണ് അപകടം ഉണ്ടായത്. ആരുടേയും പരുക്ക് ഗുരുതരമല്ല.
മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല
തൃശൂര്‍ മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിതെറിച്ച് തീപിടിച്ചു. മാപ്രാണം തൈവളപ്പിൽ ക്ഷേത്രത്തിന് സമീപം മാഹിന്റെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കളയിലെ ടൈലുകൾ അടക്കം പൊട്ടി. വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഫയർഫോഴ്സെത്തി തീയണച്ചു. ആളപായമില്ല.
പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്
തൃശൂര്‍ പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്. കൊല്ലം-പഴനി ബസാണ് തൃശൂരില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12.30നാണ് അപകടമുണ്ടായത്. പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്ക് മുകളിലെ മേല്‍പ്പാത അവസാനിക്കുന്ന ഭാഗത്തുവച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് ഇടിച്ചുകയറിയതോടെ ഡിവൈഡറും വിളക്കുകാലും തകര്‍ന്നു. വാഹനത്തിന്റെ മുന്‍ ഭാഗത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ ജപ്തി; അമ്മയും മക്കളും പെരുവഴിയില്‍
മുന്നറിയിപ്പില്ലാതെയുള്ള ജപ്തിയെ തുടർന്ന് അമ്മയും മക്കളും പെരുവഴിയില്‍. മുണ്ടൂര്‍ ചിറവല്ലൂര്‍ വീട്ടില്‍ ഓമന മക്കളായ മഹേഷ്, ഗിരീഷ് എന്നിവരാണു വഴിയാധാരമായത്. വായ്പ മുടങ്ങിയതിനെത്തുടര്‍ന്നാണു പട്ടികജാതി കുടുംബത്തിന്റെ വീട് മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്തത്. തൃശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയാണ് നടപടി. പിതാവിന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കുവേണ്ടിയാണു ഒന്നരലക്ഷം രൂപ കടമെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശയുൾപ്പെടെ അഞ്ചു ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് കാട്ടി ബാങ്ക് ജപ്തി ചെയ്യുകയായിരുന്നു.