Kerala

യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി

തൃശൂരിൽ യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി. പാവറട്ടി സ്വദേശി ആശ(35) യാണ് മരിച്ചത്. കഴിഞ്ഞ 12 ന് കുന്നിക്കുരു കഴിച്ച് അവശയായ ആശ ഇന്നലെയാണ് മരിച്ചത്. നാട്ടികയിലെ ഭർത്താവിൻ്റെ വീട്ടിലാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. ഭർതൃവീട്ടുകാർ ആശയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആശയുടെ വീട്ടുകാർ ആരോപിച്ചു. കുട്ടികളെ മൃതദേഹം കാണിക്കാൻ പോലും തയാറാകുന്നില്ലെന്നും . അമ്മ മരിച്ച വിവരം കുട്ടികളെ ഭർതൃവീട്ടുകാർ അറിയിച്ചിട്ടില്ലെന്നും ആരോപണം.

Kerala

തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും

തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും. ഇന്ന് 9 പരാതികളിൽ കൂടി കേസെടുത്തു. ഇതിൽ ഒരെണ്ണം ക്രൈംബ്രാഞ്ചും എട്ടെണ്ണം പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും. തൃശൂർ ഈസ്റ്റ് എസ്ഐ നിഖിലിൻ്റെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിൻറെ ഉടമയായ പാണഞ്ചേരി ജോയി, ഭാര്യ കൊച്ചുറാണി എന്നിവരുൾപ്പെടെയുള്ള പ്രതികളെ ഇനിയും കണ്ടെത്താൻ പൊലീസിന് […]

Kerala

തൃശൂരിലെ നിക്ഷേപത്തട്ടിപ്പ്; ബാങ്ക് ഉടമയെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നു എന്ന് ആരോപണം

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പരാതിക്കാർ രംഗത്ത്. ഇയാൾക്ക് ഒളിവിൽ പോകാൻ എല്ലാ സഹായവും നൽകിയത് ഉന്നതരാണെന്ന് നിക്ഷേപകർ കുറ്റപ്പെടുത്തി. പാപ്പർ സ്യൂട്ട് ഹർജി ഫയൽ ചെയ്ത് തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും കുടുംബവും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ശക്തമായി തന്നെ നടത്തുകയാണ്. നിക്ഷേപകർ വലിയ ആശങ്കയിലാണ്. പാപ്പർ സ്യൂട്ട് ഹർജി ഫയൽ ചെയ്തത് കൂടുതൽ പേർ […]

Kerala

കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്തുതൊഴിലാളി കയറിയ തെങ്ങ് മുറിച്ച് യുവാവിന്റെ പരാക്രമം; ഗുരുതര പരുക്ക്

തൃശൂര്‍ വെള്ളികുളങ്ങരയില്‍ ചെത്തുതൊഴിലാളിക്ക് നേരെ ആക്രമണം. 42 വയസുകാരനായ അജയന്‍ എന്ന ആള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കള്ളു ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്. കള്ള് ചെത്താന്‍ പോയപ്പോള്‍ കൊല്ലും എന്ന ഭീഷണിപ്പെടുത്തിയാണ് അജയനെ ബിസ്മി എന്ന യുവാവ് ആക്രമിച്ചത്. അജയന്‍ കള്ളുചെത്താന്‍ തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ യുവാവ് മെഷിന്‍ വാള്‍ ഉപയോഗിച്ച് തെങ്ങ് മുറിയ്ക്കുകയായിരുന്നു. കാലില്‍ ഗുരുതര പരുക്കേറ്റ അജയന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിസ്മിയെ വെളളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ചെത്തിയുടനെ കള്ള് വേണമെന്ന് […]

Kerala

തൃശൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

തൃശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. തിരുമംഗലം സ്വദേശി അംബുജാക്ഷൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ബാബു, ജോസഫ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷൻ്റെ മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി മോർച്ചറിയിൽ. വാടാനപ്പള്ളി പോലീസ് […]

Kerala

മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തൃശൂർ മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം വാങ്ങിയ ഒരുലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു ആത്മഹത്യാശ്രമം. യുവാവിനെ രക്ഷിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കയ്യൊടിഞ്ഞു. പൊയ്യ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിഷാദിനാണ് പരുക്കേറ്റത്.

Kerala

തൃശൂരിൽ കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു; ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്ക്

തൃശൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്കേറ്റു. കോർപ്പറേഷൻ കെട്ടിടത്തിന് മുൻവശം സ്ഥാപിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള കമാനമാണ് തകർന്നു വീണത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. പരുക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

തൃശൂരിൽ കാണാതായ വയോധികൻ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

തൃശൂർ പാഞ്ഞാളിൽ കാണാതായ വയോധികൻ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ. പൈങ്കുളം മനപ്പടി കോന്നനാത്ത് അമൃത നിവാസിൽ ശങ്കര മേനോനെയാണ് (71) മരിച്ച നിലയിൽ കണ്ടെത്തിയത്. പൈങ്കുളം തിരുവഞ്ചക്കുഴി ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.ഡിസംബർ 27 മുതൽ ആണ് കാണാതായത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി.

Kerala

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; പുരോഹിതന് ഏഴ് വർഷം കഠിന തടവും, പിഴയും

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. 2014 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി.

Kerala

അയൽവാസികളായ നാലു കുട്ടികളെ പീഡനത്തിനിരയാക്കി; പ്രതിക്ക് 15 വർഷം തടവ്

അയൽവാസികളായ നാലു കുട്ടികളെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ തൃശൂർ കാട്ടൂർ സ്വദേശിക്ക് ശിക്ഷ. പ്രതിക്ക് 15 കൊല്ലം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുപുരക്കൽ മുഹമ്മദ് ഇസ്മയിൽ (47) ആണ് പ്രതി. തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ആണ് ശിക്ഷിച്ചത്. 12, 14 വയസുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.