Kerala

തൃശൂർ കൂട്ടബലാത്സം​ഗം; അതിജീവിതയുടെ മാതാപിതാക്കളും കേസിൽ പ്രതികളായേക്കും

തൃശൂർ വടക്കേക്കാട് പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താനുള്ള നീക്കവുമായി പൊലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേർക്കായി അന്വേഷണം തുടരുകയാണ്. കഞ്ചാവ് വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ […]