Kerala

കളമശേരിയിലെ അനധികൃത ദത്ത് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ ലഭിച്ചേക്കും

കളമശേരിയിലെ അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ തന്നെ ലഭിച്ചേക്കും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ഭദ്രത ഇവർക്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദമ്പതികളിൽ നിന്ന് ഉടൻ അപേക്ഷ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.  കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്താണ്. പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവ് വിദേശത്താണെന്ന് ബോധ്യപ്പെട്ടത്. […]

Kerala Local

തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചു

എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. ആറ് വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നിടത്ത് ബി ജെ പി വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകൾ ബിജെപി , എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബി ജെ പി അട്ടിമറി വിജയം നേടിയത്. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.49 അംഗനഗരസഭയിൽ എൽഡിഎഫിന്റെ കക്ഷി നില 23 ആയി. എൻഡിഎ 17, യുഡിഎഫ് 8, എന്നിങ്ങനെയാണ് മറ്റ് […]

Kerala

നാളെ അത്തം: തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല

കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം. നാളെയാണ് അത്തം. കൊച്ചി രാജഭരണകാലത്ത് നടന്നിരുന്ന അത്തച്ചമയത്തിന്‍റെ സ്മരണകളുയര്‍ത്തിയാണ് വര്‍ണ്ണശബളമായ ഘോഷയാത്ര നടന്നിരുന്നത്. പതിനായിരങ്ങളാണ് അത്തം ഘോഷയാത്ര കാണാന്‍ എക്കാലവും തൃപ്പൂണിത്തുറയിൽ എത്താറുള്ളത്. 2018ല്‍ പ്രളയത്തെ തുടര്‍ന്ന് അത്താഘോഷ പരിപാടികള്‍ ചുരുക്കിയിരുന്നു. എന്നാല്‍ ഘോഷയാത്ര പതിവുപോലെ നടന്നിരുന്നു. ഇത്തവണ കോവിഡ് വീണ്ടും പ്രതീക്ഷ തെറ്റിച്ചു. […]